Latest NewsIndia

കോണ്‍ഗ്രസിന് വര്‍ഷങ്ങളായി ചൈനയുടെ സാമ്പത്തിക സഹായം, തെളിവുകൾ പുറത്ത് വിട്ട് ബിജെപി

ചൈനയുടെ ഇന്ത്യയിലുള്ള എംബസി വഴിയാണ് കോണ്‍ഗ്രസ് പണം കൈപ്പറ്റിയത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസും ചൈനയും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. 2008ല്‍ കോണ്‍ഗ്രസ് ചൈനയുമായുണ്ടാക്കിയ കരാര്‍ വിവാദത്തിലായതിനു പിന്നാലെ സാമ്പത്തിക ഇടപാടുകളും നടത്തിയതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ വഴിയാണ് ലക്ഷങ്ങള്‍ കൈപ്പറ്റിയത്. ചൈനയുടെ ഇന്ത്യയിലുള്ള എംബസി വഴിയാണ് കോണ്‍ഗ്രസ് പണം കൈപ്പറ്റിയത്.

2007ലെ വിദേശ സംഭാവന രേഖകള്‍ അടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ടാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്. ദല്‍ഹി ചാണക്യപുരിയിലുള്ള ചൈനീസ് എംബസിയില്‍ നിന്ന് 10 ലക്ഷം രുപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിട്ടുണ്ട്. സോണിയയുടെ മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക വദ്രയുമാണ് ഫൗണ്ടേഷനിലെ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍.ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഒപ്പിട്ട കരാറിനെക്കുറിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നാശ്യപ്പെട്ട് ഇന്നലെ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയിരുന്നു.

രാജീവ് ഗാന്ധിയുടെ സെക്രട്ടറി ജനറലായിരുന്ന മന്‍മോഹന്‍ മല്‍ഹോത്രയാണ് സോണിയയെ പ്രതിനിധീകരിച്ച്‌ ചൈനയുടെ സംഭാവന സ്വീകരിച്ചത്. സോണിയ ഗാന്ധിക്കു പുറമെ, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ്, പി. ചിദംബരം, പ്രിയങ്ക വാദ്ര എന്നിവരാണ് ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍. 1991ലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ രൂപീകൃതമായത്. അതേസമയം, 2006ല്‍ അധികാരത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ചൈന ഇത്തരത്തിലൊരു വന്‍ സംഭാവന ചെയ്തത് എന്തിനാണെന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button