Latest NewsIndia

ബീഹാർ വീണ്ടും നിതീഷിന് തന്നെയെന്ന് തെളിയിച്ച് ലാലു പ്രസാദ് യാദവിന്റെ പാർട്ടിയിൽ നിന്ന് കൂട്ട രാജി

അഞ്ച് നിയമസഭാ കൗണ്‍സില്‍ അം​ഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ ചേര്‍ന്നു.

പാട്‌ന: ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍.ജെ.ഡിക്ക് തിരിച്ചടി. പാര്‍ട്ടിയുടെ എട്ട് എം.എല്‍.സിമാരില്‍ അഞ്ച് പേര്‍ പാര്‍ട്ടി വിട്ട് ജനതാദള്‍ യുനൈറ്റഡില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരവെ പാര്‍ട്ടിയുടെ സ്ഥാപക നേതാവും ദേശീയ വൈസ് പ്രസിഡന്റുമായ രഘുവംശ പ്രസാദ് സിങ് സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് കൂട്ടരാജി. അഞ്ച് നിയമസഭാ കൗണ്‍സില്‍ അം​ഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ ചേര്‍ന്നു.

സഞ്​ജയ്​ പ്രസാദ്​, എം.ഡി കമര്‍ അലം, രാധാ ചരണ്‍ സേത്ത്​, ദിലീപ്​ റായ്​, രണ്‍വിജയ്​ സിങ്​ എന്നിവരാണ്​ പാര്‍ട്ടി വിട്ട എം.എല്‍.സിമാര്‍​. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഒരു വിഭാഗം ഇതിനോടകം പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.ആര്‍ജെഡിക്ക് ആകെ എട്ട് എംഎല്‍സിമാരാണുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേര്‍ ജെഡിയുവില്‍ ചേര്‍ന്നതോടെ ഇനി മൂന്ന് എംഎല്‍സിമാരെ പാര്‍ട്ടിയില്‍ ശേഷിക്കുന്നുള്ളൂ. പാര്‍ട്ടിയുടെ ആകെ പ്രതിനിധികളുടെ മൂന്നില്‍ രണ്ട് ഭാഗവും ജെഡിയുവില്‍ ചേര്‍ന്നതിനാല്‍ ഇവര്‍ക്ക് അയോഗ്യത നിയമം ബാധകമാകില്ല.

ഇതുമായി ബന്ധപ്പെട്ട്​ ജെ.ഡി.യു ചീഫ്​ വിപ്പ്​ റീന നിയമസഭ കൗണ്‍സില്‍ ചെയര്‍മാന്​ കത്ത്​ നല്‍കിയിട്ടുണ്ട്​.ആര്‍ജെഡിയില്‍ നിന്ന് വന്നവരടക്കം 21 അംഗങ്ങളുള്ള ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 16 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയുമുണ്ട്. ജൂലായ് ആറിന് ആറ് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്‌.

സഖ്യ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണ്. 16 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയുമുണ്ട്. ലാലുപ്രസാദിന്റെ മക്കളും പാര്‍ട്ടി നേതാക്കളുമായ തേജസ്വി യാദവും തേജ്പ്രതാപ് യാദവും തമ്മിലുള്ള അഭിപ്രായ ഭിന്നതക്ക് ഇതുവരെ പരിഹാരമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button