Latest NewsKeralaNews

വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ചേര്‍ത്തല: വെള്ളാപ്പള്ളി നടനേശന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ കണിച്ചുകുളങ്ങരയില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കെ.കെ മഹേശനെയാണ് യൂണിയന്‍ ഓഫീസിന്റെ മൂന്നാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ആത്മഹത്യ ചെയ്യുന്നതായി കാണിച്ചുള്ള ഒരു കുറിപ്പും പോലീസിന് സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. മൈക്രോ ഫൈനാന്‍സ് പദ്ധതി ചീഫ് കോര്‍ഡിനേറ്റര്‍ ആയിരുന്നു ഇദ്ദേഹം. മൈക്രോഫൈനാന്‍സ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നു.

രാവിലെ 7.30 ഓടെ ഓഫീസിലേക്ക് പോയ ഇദ്ദേഹത്തെ ഏറെനേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ അനന്തരവന്‍ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ മറുപടി കിട്ടാതെ വന്നതോടെ അന്വേഷിച്ചുചെന്നപ്പോഴാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസിന് സമീപമാണ് ഇയാളുടെ വീട്. 15 വര്‍ഷത്തോളമായി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയാണ് ഇദ്ദേഹം.

സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതായി സ്ഥലത്തുണ്ടായിരുന്ന ചില അംഗങ്ങള്‍ പറഞ്ഞു. ചിലര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം യൂണിയന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും മറ്റു കാര്യങ്ങളും ഉള്‍പ്പെടുത്തികൊണ്ട് ഇന്നലെ ജൂണ്‍ 14ന് തയ്യാറാക്കിയ 34 പേജുള്ള കത്ത് വാട്സ്ആപ് സന്ദേശമായി അയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button