KeralaLatest NewsIndia

ആം ആദ്മി പാർട്ടിയിൽ ചേർന്ന് മുൻ ബിഡിജെഎസ് നേതാവ് വി ഗോപകുമാർ; കേരള ഘടകത്തിനെ മുന്നോട്ട് സഹായിക്കുമെന്ന് കെജരിവാൾ

ന്യൂഡൽഹി: മുൻ ബിഡിജെഎസ് നേതാവും റിലയൻസ് കമ്മ്യൂണിക്കേഷൻസ് കേരളത്തിലെ സിഇഒയുമായിരുന്ന വി ഗോപകുമാർ ആം ആദ്മി പാർട്ടിയിൽ ചേർന്നു. അദ്ദേഹത്തെ ആം ആദ്മി പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തത് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജരിവാൾ ആണ്.

ഗോപകുമാറിന്റെ പ്രവൃത്തി പരിചയം പാർട്ടിയുടെ കേരള ഘടകത്തിന്റെ മുന്നോട്ട് പോക്കിനെ സഹായിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. ബിഡിജെഎസ് നേതാവായിരുന്ന അദ്ദേഹം 2021ലാണ് പാർട്ടി വിടുന്നത്. തുടർന്ന് ഭാരതീയ ജന സേന (ബിജെഎസ്) രൂപീകരിച്ചു.

അതിനുമുമ്പ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ് കേരളത്തിലെ വൈസ് പ്രസിഡന്റും സിഇഒ ആയും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് കോർപ്പറേറ്റ് മേഖലയിൽ 26 വർഷത്തെ അനുഭവ പരിചയമുണ്ട്. അതേസമയം, ആം ആദ്മി പാർട്ടിയിലൂടെ മാത്രമേ കേരളത്തിൽ ഇനി ഒരു മാറ്റം സാധ്യമാകുകയുള്ളു എന്ന് വി ഗോപകുമാർ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button