തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 152പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. തുടർച്ചയായ ആറാം ദിനമാണ് രോഗികളുടെ എണ്ണം 100കടക്കുന്നത്. പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂർ-17, പാലക്കാട്-16, ആലപ്പുഴ-15, തൃശൂർ-15, മലപ്പുറം-10,എറണാകുളം-8,കോട്ടയം-7, ഇടുക്കി-6, കാസർഗോഡ്-6, തിരുവനന്തപുരം-4 എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ. ഇതിൽ 98പേർ വിദേശത്തു നിന്നും വന്നവർ,48പേർ സംസ്ഥാനങ്ങളിൽ നിന്നും വന്നവർ, എട്ടു പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്. 81പേർക്ക് രോഗമുക്തി. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 35 പേരുടെയും (കണ്ണൂർ-2), ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 10 പേരുടെയും (കാസർഗോഡ്-3, ആലപ്പുഴ-1, മലപ്പുറം-1), മലപ്പുറം ജില്ലയിൽ നിന്നുള്ള 7 പേരുടെയും (തൃശൂർ1), എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 3 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 2 പേരുടെയും, കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
Also read : കോവിഡ് ആശുപത്രിയിലേക്ക് വിവാഹദിനത്തിൽ കിടക്കകളും ഓക്സിജൻ സിലണ്ടറും നൽകി ദമ്പതിമാര്‍
4941 സാമ്ബിളുകള്‍ ഇന്ന് പരിശോധിച്ചത്. 3603 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1691 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 154759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 148827 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 4005 സാമ്പിളുകളുടെ ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 40537 സാമ്പിളുകള്‍ ശേഖരിച്ചു. 39113 നെഗറ്റീവായി. ആകെ ഹോട്ട് സ്പോട്ടുകള്‍ 111.
Post Your Comments