മുംബൈ: വാഹദിനത്തിൽ കോവിഡ് ആശുപത്രിയിലേക്ക് കട്ടിലുകളും ഓക്സിജൻ സിലണ്ടറുകളും നൽകി മാതൃകയായിരിക്കുകയാണ് നവദമ്പതികൾ. മഹാരാഷ്ട്ര സ്വദേശികളായ എറിക്ക് ആന്റണ്‍-മെര്‍ലിന്‍ ദമ്പതിമാരാണ് സത്പാല ഗ്രാമത്തിലെ സർക്കാർ ആശുപത്രിയിലേക്ക് 50 കിടക്കകളും ഓക്‌സിജന്‍ സിലിണ്ടറുകളും നല്‍കിയത്. കോവിഡ് കെയർ കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ആശുപത്രി.
2000 ആളുകളെ ക്ഷണിച്ച് നടത്താനിരുന്ന വിവാഹം കേവിഡിന്റെ പശ്ചാത്തലത്തിൽ 22 പേരിലേക്ക് ചുരുക്കി. ഇതോടെ വിവാഹത്തിന് മാറ്റിവെച്ച പണം മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു ഇവർ. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ പല ആശുപത്രികളിലും മതിയായ സൗകര്യമില്ലെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് കിടക്കകളും ഓക്സിജൻ സിലണ്ടറുകളും വാങ്ങി നൽകാമെന്ന് തീരുമാനിച്ചതെന്നും ദമ്പതിമാര്‍ പറയുന്നു.
ആശുപത്രിയിലേക്ക് ബെഡ്ഡുകള്‍ സംഭാവന ചെയ്യാനുള്ള താത്പര്യം ഇവര്‍ പ്രാദേശിക അധികൃതരെ അറിയിക്കുകയായിരുന്നു. അവരുടെ അനുമതി ലഭിച്ചതോടെ, വസായിലുള്ള നിര്‍മാതാക്കളെ സമീപിക്കുകയും ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ച വിധത്തില്‍ ബെഡ്ഡുകള്‍ രൂപകല്‍പന ചെയ്യിക്കുകയും ചെയ്തു. മാര്‍ച്ചിലാണ് കിടക്കകളും ഓക്‌സിജന്‍ സിലിണ്ടറുകളും സംഭാവന ചെയ്യാനുള്ള ആശയവുമായി എറിക്കും മെര്‍ലിനും എം.എല്‍.എ.യായ ക്ഷിതിജ് ഠാക്കൂറിനെ സമീപിക്കുന്നത്. അദ്ദേഹം ഇരുവരെയും പാര്‍ഘഡ് ജില്ല കളക്ടറായ ഡോ. കാളിദാസ് ഷിന്‍ഡേയുടെ അരികിലേക്ക് അയച്ചു. അദ്ദേഹം ഇവരുടെ ആശയത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
Post Your Comments