COVID 19KeralaLatest NewsNews

കണ്ണൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കിടയിൽ കോവിഡ് പടരുന്നു: അതീവ ജാഗ്രത

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കണ്ണൂരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 44 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീനിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഇതോടെ വിമാനത്താവളത്തിലെ സിഐഎസ്എഫ് കമാൻഡന്‍റ് ഓഫീസ് അടച്ചു.

Read also: നിയന്ത്രണ രേഖയില്‍ കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ചു; ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് അതിർത്തിയിൽ നിർണായക നീക്കവുമായി ഇന്ത്യ

അതേസമയം കണ്ണൂരിൽ നൂറിലേറെ പേർ ചികിത്സയിലുണ്ട്. നിലവിൽ 125 പേരാണ് കോവിഡ് ബാധിച്ച് കണ്ണൂരിൽ ചികിത്സയിലുള്ളത്. 28-കാരനായ എക്സൈസ് ഡ്രൈവറാണ് കണ്ണൂരിൽ രോഗം ബാധിച്ച് മരിച്ച ഒരേയൊരാൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button