
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്റെ മകനെ നിറത്തിന്റെ പേരില്‍ വിമര്‍ശിച്ച് കമന്റ് ചെയ്ത ആള്‍ക്ക് ചുട്ടമറുപടിയുമായി ധവാന്റെ ഭാര്യ അയേഷ. മകനൊത്ത് അയേഷ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് നിറത്തിന്റെ പേരില്‍ മകനെ പരാമര്‍ശിച്ചത്. സൊരാവര്‍ നീ കറുത്തവനാണ്, കറുത്തവനായി തന്നെ തുടരൂ എന്നായിരുന്നു ആരാധകന്റെ കമന്റ്. എന്നാല്‍ തന്റെ മകനെ നിറത്തിന്റെ പേരില്‍ പരാമര്‍ശിച്ചത് അയേഷയ്ക്ക് അത്ര ഇഷ്ടമായില്ല. കമന്റിട്ട ആള്‍ക്ക് ഉടന്‍ തന്നെ രൂക്ഷമായ മറുപടിയും നല്‍കി. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം എടുത്തായിരുന്നു അയേഷയുടെ മറുപടി.
തൊലിയുടെ നിറത്തെക്കുറിച്ച് എന്തിനാണ് ഇത്ര ഗൗരവത്തോടെ കാണുന്നത് എന്നായിരുന്നു അയേഷയുടെ മറുപടി. ‘തൊലിയുടെ നിറം ഇത്ര ഗൗരവത്തോടെ കാണുന്നത് അതിശയമുണ്ടാക്കുന്നതാണ്. ഒരു മനുഷ്യന്‍ കറുത്തവനോ വെളുത്തവനോ ഏത് നിറത്തിലുള്ളവനോ ആയിരുന്നതുകൊണ്ട് എന്ത് വ്യത്യാസമാണ് ഉണ്ടാകുക. ഈ നാട്ടിലെ ആളുകളുടെ നിറം ബ്രൗണ്‍ ആണെന്നിരിക്കെ ആ നിറത്തോടുള്ള താല്‍പര്യക്കുറവ് എന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സ്വന്തം വ്യക്തിത്വത്തെ തള്ളിപ്പറയുന്നതിന് തുല്യമാണ് ഈ നടപടിയെന്നും സത്യത്തെ നിങ്ങള്‍ എത്രമാത്രം തള്ളിപ്പറയുന്നുവോ അത്രയും നിങ്ങള്‍ വേദനിക്കുമെന്നുമായിരുന്നു അയേഷ കമന്റ് നല്‍കിയ ആള്‍ക്ക് മറുപടിയായി കുറിച്ചത്.
https://www.instagram.com/p/CBvES2xFKr5/?utm_source=ig_embed
തക്കതായ മറുപടി ലഭിച്ചതോടെ കമന്റ് ചെയ്ത ആള്‍ കമന്റ് പിന്‍വലിച്ചു. അതോടെ സ്‌ക്രീന്‍ ഷോട്ട് വെച്ചുള്ള മറുപടി അയേഷയും പിന്‍വലിച്ചു.
Post Your Comments