KeralaLatest NewsNews

മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി തന്റെ നഗ്ന ശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ: വീഡിയോ

സ്വന്തം അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളര്‍ന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാവില്ല

മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്ന ശരീരം വിട്ടുനൽകി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യ ധാരണകള്‍ക്കുമെതിരെ പുറത്തുവിട്ട വീഡിയോയിലൂടെ രെഹ്ന പ്രതികരിക്കുന്നുണ്ട്. “കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്. ഇതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്ന് രെഹ്ന പറയുന്നു.

Read also: ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു പോയ യുവതിയും കാമുകനും അറസ്റ്റിൽ

സ്വന്തം അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളര്‍ന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാവില്ല. അതുകൊണ്ടുതന്നെ സ്ത്രീ ശരീരത്തെ കുറിച്ചും ലൈംഗികതയെകുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്‌സിനുകള്‍ വീടുകളില്‍ നിന്നുതന്നെയാണ് എടുത്തു തുടങ്ങേണ്ടതെന്നും രെഹ്ന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button