തിരുവനന്തപുരം: വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരമായി പോരാടിയ നമ്മുടെ നാട്ടിലെ പടനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നമ്മളോര്‍ക്കണം. അദ്ദേഹത്തെ ആദരിച്ചുകൊണ്ടാണ് എല്ലാക്കാലത്തും മുന്നോട്ടുപോയിട്ടുള്ളത്. അത് ആ നിലയില്‍ തുടരും. സിനിമ സംബന്ധിച്ചിട്ടുള്ള വിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വാരിയംകുന്നത്തിന്‍െറ ജീവിതകഥ ആസ്പദമാക്കി പുതിയ സിനിമ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ലോക്ഡൗണില്‍ മലയാളസിനിമയെ ചൂടുപിടിപ്പിച്ച് സൈബര്‍ കലാപം പടരുന്നതിനിടെയാണ് മുഖ്യമന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നത്.
‘ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി’ പാകിസ്ഥാന്റെ ഏറ്റവും വലിയ മണ്ടത്തരമാകുമെന്ന് വിദഗ്ധ അഭിപ്രായം
താന്‍ നായകനായി മലബാര്‍ കലാപത്തിന്റെ നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സിനിമ വരുന്നുവെന്ന പൃഥ്വിരാജിന്റെ പോസ്റ്റിനു പിന്നാലെ സൈബറിടങ്ങളില്‍ വന്‍ ചര്‍ച്ചയാണ് ഉടലെടുത്തത്.കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് എന്ന സിനിമയുമായി മുന്നോട്ടെന്ന പ്രഖ്യാപനവുമായി പി.ടി.കുഞ്ഞുമുഹമ്മദും നാടകകൃത്ത് ഇബ്രാഹിം വേങ്ങരയും രംഗത്തെത്തി. കൂടാതെ മലബാർ ലഹളയുടെ സത്യസന്ധമായ സിനിമ പുറത്തിറക്കുമെന്ന് അലി അക്ബറും പ്രഖ്യാപിച്ചു.
Post Your Comments