COVID 19Latest NewsIndiaNews

പതഞ്‌ജലിയുടെ കോവിഡ് -19 മരുന്ന് പുറത്തിറക്കി : 7 ദിവസം കൊണ്ട് രോഗമുക്തി

ന്യൂഡല്‍ഹി • കൊറോണ വൈറസിന് മരുന്ന് പുറത്തിറക്കി ബാബാ രംദേവിന്റെ പതഞ്‌ജലി ആയുര്‍വേദ. മരുന്ന് ചൊവ്വാഴ്ച വിപണിയിലറക്കി. പതഞ്‌ജലി വികസിപ്പിച്ചെടുത്ത കൊറോണിലും, സ്വസ്വാരിയും ഉള്‍പ്പടെ മൂന്ന് മരുന്നുകള്‍ അടങ്ങിയ കിറ്റിന് ‘ദിവ്യ കൊറോണ കിറ്റ്‌’ എന്നാണ് പേര്.

മൂന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ സമ്പൂര്‍ണ കോവിഡ് രോഗമുക്തിയാണ് ഇതിലൂടെ പതഞ്‌ജലി അവകാശപ്പെടുന്നത്.

‘കൊറോണ വൈറസിനായി മരുന്നോ വാക്സിനോ വേണ്ടി രാജ്യവും ലോകവും മുഴുവൻ കാത്തിരിക്കുകയായിരുന്നു. . കൊറോണ വൈറസിനായി ആദ്യത്തെ ആയുര്‍വേദ മരുന്ന് ഞങ്ങള്‍ വികസിപ്പിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. പരീക്ഷണര്ര്‍ഗുക് 69 ശതമാനവും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തരായി.ഏഴു ദിവസത്തിനുള്ളില്‍ നൂറു ശതമാനം പേരും രോഗമുക്താമാകും,’-ഹരിദ്വാറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാംദേവ് പറഞ്ഞു.

“ഞങ്ങൾ കോവിഡ് മരുന്നുകളായ കൊറോണിലും സ്വസാരിയും ഇന്ന് അവതരിപ്പിക്കുകയാണ്. ഇവയുടെ രണ്ട് പരീക്ഷണങ്ങൾ ഞങ്ങൾ നടത്തി, ആദ്യത്തെ ക്ലിനിക്കൽ നിയന്ത്രിത പഠനം, അഹമ്മദാബാദിലും ഡല്‍ഹിയിലും മറ്റ് പല നഗരങ്ങളിലും നടന്നു. ഇതിൽ 280 രോഗികളെ ഉൾപ്പെടുത്തി, 100 ശതമാനം പേർ സുഖം പ്രാപിച്ചു. കൊറോണ വൈറസും ഇതിലെ സങ്കീർണതകളും നിയന്ത്രിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇതിനുശേഷം എല്ലാ പ്രധാനപ്പെട്ട നിയന്ത്രണ ക്ലിനിക്കൽ പരീക്ഷണവും നടത്തി, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയൂര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്നും കമ്പനി അവകാശപ്പെടുന്നു.

കൊറോണ കിറ്റ് വെറും 545 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് പതഞ്ജലി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആചാര്യ ബാൽകൃഷ്ണ പറഞ്ഞു. 30 ദിവസത്തേക്കുള്ള കിറ്റാണ് ലഭിക്കുക. ഈ മരുന്ന് കിറ്റ് ഇപ്പോൾ എവിടെയും ലഭ്യമല്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ പതഞ്ജലി സ്റ്റോറുകളിൽ ലഭ്യമാക്കുമെന്നും ബാബ രാംദേവ് പറഞ്ഞു. കൊറോണ കിറ്റ് വിതരണം ചെയ്യുന്നതിനായി ഒരു ആപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗികൾക്ക് വൈദ്യപരിശോധന നടത്താൻ ആവശ്യമായ അനുമതികൾ അധികാരികളിൽ നിന്ന് എടുത്തിട്ടുണ്ടെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button