തിരുവനന്തപുരം: പ്രവാസികളെയും നാട്ടുകാരെയും രണ്ട് തട്ടിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി. ഗൾഫിലെ പ്രവാസികൾ വിദേശത്ത് ശ്വാസംമുട്ടി മരിക്കട്ടെയെന്നാണോ സർക്കാർ സമീപനം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കണം. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകൾ വച്ച് ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. ജാഗ്രതയോടെ പ്രവർത്തിച്ചാൽ രോഗവ്യാപനം ഇല്ലാതെ എത്രപേരെ വേണമെങ്കിലും എത്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗവ്യാപനത്തെക്കുറിച്ച് ഭീതി പരത്തി നാട്ടുകാരിൽ എതിർപ്പ് സൃഷ്ടിക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയനാണ് കോവിഡിൽ രാഷ്ട്രീയം കലർത്തുന്നതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പ്രവാസികളോടും തിരിച്ചെത്തിയവരോടും നേരിട്ട് സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പ്രതിപക്ഷം കോവിഡ് പ്രതിരോധത്തിൽ പൂർണതോതിൽ സഹകരിച്ചു. മന്ത്രിമാരടക്കം കോവിഡ് മാർഗരേഖ ലംഘിച്ച് പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments