Latest NewsKeralaNews

സഞ്ജീവനം ആയുര്‍വ്വേദ ഹോസ്പിറ്റലിന് ആയുര്‍ ഡയമണ്ട് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ :കേരള ടൂറിസം വകുപ്പിന്റെ ഏറ്റവും ഉയര്‍ന്ന അംഗീകാരം

കൊച്ചി: എവിഎ ഗ്രൂപ്പിന് കീഴിലുള്ള സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റലിന് കേരള ടൂറിസം വകുപ്പിന്റെ ‘ആയുര്‍ ഡയമണ്ട് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍’. ആയുര്‍വേദ രംഗത്ത് നവീന ആശയങ്ങള്‍ ഉപയോഗിച്ച്, ഉന്നത നിലവാരമുള്ള ചികിത്സയും സേവനവും ലഭ്യമാക്കുന്നതിലെ മികവാണ് ഈ അംഗീകാരം. ടൂറിസം വകുപ്പ് മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആയുര്‍വേദ ആശുപത്രികള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്. ആയുര്‍ ഡയമണ്ട് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ആയുര്‍വേദ ഹോസ്പിറ്റല്‍ ആണ് സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റല്‍.

അതി വിദഗ്ദരായ ആയുര്‍വേദ ഡോക്ടര്‍മാര്‍, ഉന്നത നിലവാരമുള്ള ചികിത്സാ പദ്ധതികളും ഔഷധങ്ങളും, വൃത്തിലുള്ളതും, ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം, അത്യാധുനികവും, ഉപഭോക്തൃ സൗഹൃദവുമായ അടിസ്ഥാന സൗകര്യങ്ങള്‍, എന്നിങ്ങനെ ടൂറിസം വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം.

സഞ്ജീവനത്തിലെ ഓരോരുത്തര്‍ക്കും ഇത് ഒരു അഭിമാന നിമിഷമാണെന്നും,, ഏറ്റവും മികച്ചതും കാര്യക്ഷമവുമായ ആയുര്‍വേദ ചികിത്സ ലഭ്യമാക്കാന്‍ സഞ്ജീവനത്തിലെ ഡോക്ടര്‍മാരും സംഘവും കാഴ്ചവെക്കുന്ന ആത്മസമര്‍പ്പണത്തിനുള്ള അംഗീകാരമാണിതെന്നും എവിഎ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. എ വി അനൂപ് പറഞ്ഞു.

ആയുര്‍വേദത്തിനൊപ്പം മറ്റു പാരമ്പര്യ രീതികളായ നാച്ചുറോപ്പതി, യോഗ, എന്നിവയും ഫിസിയോ തെറാപ്പി, മോഡേണ്‍ ഡയഗ്‌നോസിസ് എന്നിവ സംയോജിപ്പിച്ചു ആരോഗ്യ സൗഖ്യത്തിനുള്ള സമാനത കളില്ലാത്ത ചികിത്സാ രീതിയാണ് സഞ്ജീവനത്തിന്റെ സവിശേഷത. 5 ആയുര്‍വേദ ചികിത്സാ വിഭാഗത്തിലൂടെയുള്ള ചികിത്സയും ഓരോ അതിഥിക്കും അനുയോജ്യമായ വിധം സഞ്ജീവനം തന്നെ ഔഷധങ്ങള്‍ തയ്യാറാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അലോപ്പതി സ്‌പെഷ്യലിസ്റ്റുകള്‍, ഡയറ്റീഷ്യന്‍മാര്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍, മികച്ച പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകള്‍ എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്.

അത്യാധുനിക ഫിറ്റ്‌നസ് സെന്റര്‍, ഫിസിയോതെറാപ്പി സെന്റര്‍, ഇ-ലൈബ്രറി, മിനി സിനിമതീയേറ്റര്‍, യോഗ സെന്ററുകള്‍, വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ റസ്റ്റോറന്റുകള്‍, റിക്രിയേഷന്‍ സെന്ററുകള്‍, വിശാലമായ മുറികള്‍ എന്നിവയും സഞ്ജീവനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button