COVID 19Latest NewsKeralaNews

ബി.ജെ.പിയെ മുന്നോട്ട് നയിക്കുന്നത് ശ്യാംപ്രസാദ് മുഖര്‍ജിയുടെ ആദര്‍ശം: ഒ.രാജഗോപാല്‍

തിരുവനന്തപുരം: ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബി.ജെ.പി മാറിയത് ശ്യാംപ്രസാദ് മുഖര്‍ജിയുടെ ജീവത്യാഗത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണെന്നും പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നത് അദ്ദേഹത്തിന്റെ ആദര്‍ശമാണെന്നും മുതിന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തില്‍ സംഘടിപ്പിച്ച ശ്യാംപ്രസാദ് മുഖര്‍ജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖര്‍ജി മരിച്ചപ്പോള്‍ ജനസംഘം പിരിച്ചുവിടുന്നതാണ് നല്ലതെന്ന് ചിലര്‍ പറഞ്ഞു.

എന്നാല്‍ ശക്തമായി പ്രവര്‍ത്തിച്ച പാര്‍ട്ടി ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ മൂന്ന് സീറ്റുകള്‍ നേടി സാന്നിധ്യം അറിയിച്ചു. നെഹ്‌റുവിന് സമാനമായ ആദരവ് ലഭിച്ചിരുന്ന നേതാവായ ശ്യാംപ്രസാദ് മുഖര്‍ജിയുടെ മരണം ഇന്നും ദുരൂഹമാണ്. ഷേക്ക് അബ്ദുള്ളയ്ക്ക് അദ്ദേഹത്തോട് വലിയ വെറുപ്പായിരുന്നെന്നും രാജഗോപാല്‍ ഓര്‍മ്മിച്ചു.

കാശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയതിലൂടെ ശ്യാംപ്രസാദ് മുഖര്‍ജിയുടെ പോരാട്ടം നരേന്ദ്രമോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയതായി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഈ വര്‍ഷം സ്വര്‍ഗത്തിലിരുന്ന് അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, മുതിന്ന നേതാവ് കെ.രാമന്‍ പിള്ള, പി.രാഘവന്‍,ജി.ഗിരീഷ്
എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button