ദുബായ്: ദുബായില്‍ താമസ വിസക്കാര്‍ക്കായി പുതിയ രജിസ്ട്രേഷന്‍ സംവിധാനം. വരാനാഗ്രഹിക്കുന്നവർ smart.gdrfad.gov.ae എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷ അംഗീകരിച്ച സന്ദേശം ലഭിച്ചാൽ ടിക്കറ്റെടുക്കാം. വിമാന ടിക്കറ്റിന് ഈ അപേക്ഷാ നമ്പര്‍ ആവശ്യമാണ്. യാത്രാ സമയത്ത് അനുമതി കിട്ടിയ ഇമെയിലിന്റെ പകര്‍പ്പ് കൈയില്‍ കരുതണമെന്നും എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.
മടങ്ങിയെത്തുന്നവാര്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തും. വിമാനമിറങ്ങിയ ഉടന്‍ covid 19 dxb ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പിസിആര്‍ ഫലം ലഭിക്കുന്നതുവരെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാൻ അനുമതിയില്ല. രോഗമുണ്ടെന്ന് കണ്ടാല്‍ 14 ദിവസം ക്വാറന്റീനിലായിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Post Your Comments