![Crime-scene](/wp-content/uploads/2020/06/Crime-scene.jpg)
ദുബായ് • ദുബായില്‍ ഇന്ത്യന്‍ പ്രവാസി ദമ്പതികള്‍ കൊല്ലപ്പെട്ടനിലയില്‍. ജൂൺ 18 നാണ് ദുബായിലെ ഇന്ത്യൻ ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഉന്നത നയതന്ത്രജ്ഞൻ പറഞ്ഞു.
ദുബായിലെ അറേബ്യൻ റാഞ്ചസ് കമ്മ്യൂണിറ്റിയിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ദുബായിലെ കോൺസൽ ജനറൽ വിപുൽ സ്ഥിരീകരിച്ചു.
കവര്‍ച്ചയുടെ ഭാഗമാണ് കൊലപാതകമെന്ന് കരുതുന്നു. കാരണം അവരുടെ വീട്ടിൽ നിന്നുള്ള എല്ലാ ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക അധികൃതര്‍ വളരെ വേഗത്തിൽ പ്രവർത്തിച്ചതായും പ്രതിയെ അറസ്റ്റ് ചെയ്തതായും വിപുൽ കൂട്ടിച്ചേർത്തു. ദമ്പതികൾ ഷാർജയിൽ ഒരു ബിസിനസ്സ് നടത്തിവരികയായിരുന്നു. 13 ഉം 18 ഉം വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്.
പ്രതിയെന്ന് കരുതുന്നയാളും കുടുംബവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മുതുര്‍ന്ന കുട്ടിക്ക് പരിക്കേറ്റിരുന്നു. ഇപ്പോള്‍ പെണ്‍കുട്ടി പരിക്കുകളിൽ നിന്നും സുഖംപ്രാപിച്ചതായും വിപുൽ കൂട്ടിച്ചേർത്തു.
സംഭവം വളരെ ദാരുണമാണെന്നും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കോൺസുലേറ്റ് ജനറൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും വിപുല്‍ പറഞ്ഞു.
ഗുജറാത്ത് സ്വദേശികളാണ് കൊല്ലപ്പെട്ട ദമ്പതികള്‍. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
Post Your Comments