ചൈനീസ് അധിനിവേശ ടിബറ്റന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ വിവരങ്ങള്‍ ഇനിയും വെളിപ്പെടുത്താത്ത ചൈനയുടെ നടപടിക്കെതിരെ ചൈനീസ് ജനരോഷം വര്‍ദ്ധിക്കുന്നു. സൈനികരുടെ കുടുംബത്തോട് ഇന്ത്യ കാണിച്ച് ആദരവും പരിഗണനയും ചൈനീസ് ഭരണകൂടം കാണിക്കുന്നില്ലെന്നാണ് ചൈനയിലെ ജനങ്ങള്‍ ട്വിറ്ററിലൂടെ രോഷപ്രകടനം നടത്തുന്നത്.
സൈനികരുടെ കുടുംബാംംങ്ങളുടെ ആശങ്കകള്‍ പങ്കുവച്ച് ആയിരക്കണക്കിന് പേരുടെ പോസ്റ്റുകളാണ് ട്വിറ്ററിലും വെയ്‌ബോയിലും നിറയുന്നത്. വീരമൃത്യുവരിച്ച ഇന്ത്യന്‍ പൗരന്മാര്‍ക്ക് വീരോചിതമായ ആദരം നല്‍കുകയും പരിക്കറ്റ സൈനികരുടെ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എന്ന ചൈനയുടെ സേനയ്ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് വിശദീകരിക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ചൈനാക്കാര്‍ ആവശ്യപ്പെടുന്നു. സൈനികരോട് ആദരവ് പുലര്‍ത്തേണ്ടത് എങ്ങനെയെന്ന് ഇന്ത്യയെ കണ്ടുപഠിക്കണമെന്നും വെയ്‌ബോ, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടു.
Post Your Comments