കൃഷിമന്ത്രി വിഎസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം 15 നാണ് യോഗം നടന്നത്. മേജർ അജിത ജയരാജും ചില കൗൺസിലർമാരും അടക്കം 12 പേർ പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. കോർപ്പറേഷൻ ആരോഗ്യവിഭാഗം ഓഫീസ് തുറക്കില്ല.
Read also: കോവിഡ്: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം: അഞ്ച് റോഡുകൾ അടച്ചിടും
താനിപ്പോൾ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ക്വാറന്റീനിലാണെന്നും തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ക്വാറന്റീനിൽ പ്രവേശിച്ചെന്നും മന്ത്രി വിശദീകരിച്ചു. മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതർ പറയുന്ന ദിവസം വരെ നിരീക്ഷണത്തിൽ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. തൃശൂർ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ഉയർന്ന ഉദ്യോഗസ്ഥയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരടക്കം ഏഴ് പേർക്കാണ് കോർപ്പറേഷനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments