പാറ്റ്‌ന : ചൈനയെ കൂട്ടുപിടിച്ച് നേപ്പാള്‍ ഇന്ത്യയ്ക്കെതിരെയുള്ള പ്രകോപനങ്ങള്‍ തുടരുന്നു. നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയിലുള്ള ഗന്ദക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ െതടഞ്ഞതാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. മഴക്കാലം കനത്തതോടെ ഡാമിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ നീക്കമാണ് നേപ്പാള്‍ തടഞ്ഞത്. ഇതോടെ, സംസ്ഥാനം വെള്ളപ്പൊക്ക ഭീഷണിയിലായി.
read also : ഇന്ത്യയെ വെല്ലുവിളിച്ച് നേപ്പാള്‍ : കാലാപാനിയില്‍ പട്ടാള ക്യാമ്പ് സ്ഥാപിയ്ക്കുന്നു
ഇന്ത്യന്‍ മേഖലകളെ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ നേപ്പാളിന്റെ പ്രകോപനപരമായ നടപടി. സംഭവത്തിന്റെ ഗുരുതരവാസ്ഥ ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്ന് ബിഹാര്‍ ജലസേചന വകുപ്പ് മന്ത്രി സഞ്ജയ് ഝാ പറഞ്ഞു. ‘വാല്‍മീകി നഗറിലുള്ള ഗന്ദക് ബാരേജിന് 46 ഗേറ്റുകളാണുള്ളത്. ഇതില്‍ 19എണ്ണം നേപ്പാളിലാണ്. അവര്‍ അവിടെ ബാരിയറുകള്‍ സ്ഥാപിച്ചിരിക്കുകയാണ്
ഈസ്റ്റ് ചംപാരന്‍ ജില്ലയിലെ ലാല്‍ബകേയ നദിയിലെ തടയണയുടെ അറ്റകുറ്റ പ്രവര്‍ത്തനങ്ങളും നേപ്പാള്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്.
700 കിലോമീറ്റര്‍ അതിര്‍ത്തിയാണ് നേപ്പാളുമായി ബിഹാര്‍ പങ്കുവയ്ക്കുന്നത്. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്.
Post Your Comments