Latest NewsIndia

അയ്യായിരം കോടിയുടെ ചൈനീസ് കരാറുകള്‍ മരവിപ്പിച്ച്‌ മഹാരാഷ്ട്ര: നടപടി കേന്ദ്രവുമായി കൂടിയാലോചിച്ച ശേഷം

മുംബൈ: ഇന്ത്യ -ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനിയുമായി ഒപ്പുവെച്ച മൂന്ന് കരാറുകള്‍ മരവിപ്പിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ചൈനീസ് കമ്പനികളുമായി ‘മാഗ്നെറ്റിക്ക് മഹാരാഷ്ട്ര 2.0’ കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. ചൈനീസ് കമ്പനികളുമായി ഒപ്പുവെച്ച അയ്യായിരം കോടിയുടെ ഈ കരാറാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കിയത്.

കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനികളുമായുള്ള കരാര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മരവിപ്പിച്ചത്. നമ്മള്‍ ഒന്നാണ്. ഞങ്ങള്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടെന്ന് പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ താക്കറെ അറിയിച്ചിരുന്നു.

ഇന്ത്യ ശക്തമാണെന്നും ഉദ്ധവ് താക്കറെ യോഗത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ചൈനീസ് കമ്ബനികളുമായുള്ള കരാര്‍ മരവിപ്പിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.ചൈനീസ് കമ്പനികളുമായി കരാറുകളില്‍ ഒപ്പുവെയ്ക്കരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ടെന്ന് മഹാരാഷ്ട്ര വ്യവസായ മന്ത്രി അറിയിച്ചു.

രണ്ടാം വൈറസ് വ്യാപനത്തിലും കണക്കുകളുടെ കാര്യത്തിൽ കള്ളം പറഞ്ഞ് ചൈന

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് പദ്ധതികള്‍ മരവിപ്പിച്ചതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വ്യക്തമാക്കി. ഇന്ത്യ- ചൈന വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും ശിവസേന പിന്തുണക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button