തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞല്ലോയെന്നും വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ രാജകുമാരി എന്നു പേരെടുത്തശേഷം കോവിഡ് റാണിയാകാനാണ് മന്ത്രി കെ.കെ. ശൈലജ ശ്രമിക്കുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടുന്നെങ്കിലും ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പോലെയാണ് മന്ത്രി അന്ന് കോഴിക്കോട്ട് ക്യാമ്പ് ചെയ്തത്. ഇപ്പോള്‍ കോവിഡ് റാണിയെന്ന പേര് നേടാനുള്ള ശ്രമത്തിലാണെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
Read also: സ്വര്‍ണം തൊട്ടാല്‍ പൊള്ളും ; ഇന്നും വിലയില്‍ വര്‍ധനവ്, ഈ ആഴ്ച തന്നെ പവന് 36,000 കടക്കാന്‍ സാധ്യത
അതേസമയം താന്‍ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിക്കുകയുമായിരുന്നുവെന്നാണ് മുല്ലപ്പള്ളിയുടെ വിശദീകരണം. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്‍റ് അത്തരത്തിലൊരു പരമാര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞത്. ആരോഗ്യമന്ത്രിക്ക് എതിരായ പരമാര്‍ശം ഒഴിവാക്കാമായിരുന്നു എന്നാണ് ലീഗ് നിലപാട്. പ്രസ്താവനയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്തം മുല്ലപ്പള്ളിക്കാണ്. പിന്‍വലിക്കണോ വേണ്ടയോ എന്ന നിലപാട് എടുക്കേണ്ടത് അദ്ദേഹമാണ്. അത് യുഡിഎഫിന്‍റെ അഭിപ്രായം അല്ലെന്നും മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി.
Post Your Comments