കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇപ്പോള്‍ സര്‍വ്വകാല റെക്കോര്‍ഡുകളും തകര്‍ത്ത് 35,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 4460 രൂപയായി. ഈ ആഴ്ച തന്നെ കേരളത്തില്‍ വില 36,000 കടക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി, ജിഎസ്ടി, സെസ് എല്ലാം ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 40000 രൂപയോളമാകുമെന്നാണ് വിലയിരുത്തുന്നത്
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപയോക്താക്കളായ ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവും കോവിഡ് പ്രതിസന്ധി മൂലം വിപണികളില്‍ നിലനില്‍ക്കുന്ന അസ്ഥിരതയുമാണു സ്വര്‍ണവില കൂടാന്‍ കാരണം. കോവിഡ് പ്രതിസന്ധി ഇനിയും കൂടുതല്‍കാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്വര്‍ണവില ഇനിയും ഉയരാനാണു സാധ്യത.
Post Your Comments