
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നും ഇതുസംബന്ധിച്ച ഐ.സി.എം.ആര് റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത് കുറയുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഭയാനകമായ സാഹചര്യം കേരളത്തിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് മെയ് 4 മുതല്‍ ജൂണ്‍ 6 വരെ ഉറവിടമറിയാത്ത 49 പേരുടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം രോഗം ബാധിച്ച ഇരുപതിലേറെ പേരുടെ ഉറവിടവും വ്യക്തമല്ല. കൂടാതെ കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേയ്ക്ക് പോയവരില്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് പതിനാറ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മാസത്തിനുള്ളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 66 ആയി ഉയര്‍ന്നു.
Post Your Comments