Latest NewsKeralaIndia

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; സിപിഎം നേതാവ് അന്‍വര്‍ ഒടുവിൽ അറസ്റ്റില്‍

ഇയാൾ ഏറെക്കാലമായി ഒളിവിലായിരുന്നു.തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗമാണ് ഇയാൾ.

കൊച്ചി: സിപിഎം നേതാവും പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാംപ്രതിയുമായ അന്‍വര്‍ ഒടുവിൽ അറസ്റ്റില്‍. പത്തരലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇയാളെ ഹാജരാക്കും.ഇയാൾ ഏറെക്കാലമായി ഒളിവിലായിരുന്നു.തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗമാണ് ഇയാൾ.

അന്‍വറിന്റെ ഭാര്യയും അയ്യനാട് സഹകരണബാങ്ക് ബോര്‍ഡ് അംഗവുമായ കൗലത് അന്‍വറും കേസില്‍ പ്രതിയാണ്. ഇവരും കേസിലെ മറ്റൊരു പ്രതിയായ നിധിനും ചേര്‍ന്നു പത്തരലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.

ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം ആക്ടീവ് കേസുകളെക്കാള്‍ ഉയര്‍ന്നു വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളുടെ സംരക്ഷണയിലാണ് അന്‍വറെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button