KeralaLatest NewsIndia

പ്രളയ ഫണ്ട് തട്ടിപ്പ് കേസ് വഴിത്തിരിവിലേക്ക് :വിഷ്ണു പ്രസാദ് 89 ലക്ഷം തട്ടി, റിപ്പോര്‍ട്ട് സമർപ്പിച്ചു

കേസിലെ പ്രധാന പ്രതി വിഷ്ണു പ്രസാദ് പ്രളയ ബാധിതരുടെ ലിസ്റ്റില്‍ കൃത്രിമം കാട്ടി സ്വന്തം പേരും അക്കൗണ്ട് നമ്പറും മൊബൈല്‍ നമ്പറും ചേര്‍ത്ത് സ്വന്തം പേരിലേക്കും പണം തട്ടിയതായി കണ്ടെത്തി.

തൃക്കാക്കര: പ്രളയ ഫണ്ട് തട്ടിപ്പ് കേസ് വഴിത്തിരിവിലേക്ക്. . കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണു പ്രസാദ് 89 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി കളക്ടര്‍ നിയോഗിച്ച വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ സംഘം റി​പ്പോ​ര്‍​ട്ട് സമര്‍പ്പിച്ചു. കേസിലെ പ്രധാന പ്രതി വിഷ്ണു പ്രസാദ് പ്രളയ ബാധിതരുടെ ലിസ്റ്റില്‍ കൃത്രിമം കാട്ടി സ്വന്തം പേരും അക്കൗണ്ട് നമ്പറും മൊബൈല്‍ നമ്പറും ചേര്‍ത്ത് സ്വന്തം പേരിലേക്കും പണം തട്ടിയതായി കണ്ടെത്തി.ഇത്തരത്തില്‍ വിഷ്ണു സ്വന്തം അക്കൗണ്ടിലേക്ക് പത്തോളം ട്രാന്‍സാക്ഷന്‍നടത്തിയതായി ഫിനാന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ഇതോടെ വിഷ്ണുപ്രസാദിനെതിരെ പുതിയ പരാതികൊടുക്കാന്‍ ജില്ലാ ഭരണ കൂടം നീക്കം ആരംഭിച്ചു. സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കും സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കും വ​ക​മാ​റ്റി​ 27.73 ലക്ഷം രൂപ തട്ടിയെടുത്തതിന് വിഷ്ണു പ്രസാദ് അടക്കം ഏഴുപേര്‍ക്കെതിരെ നേരത്തെ ക്രൈം ബ്രാഞ്ച് കേസ് എടുത്തിരുന്നു.തുക തിരിച്ചുപിടിക്കാന്‍ റവന്യൂ റിക്കവറി നടപടി ജില്ലാ ഭരണ കൂടം സ്വീകരിക്കും.പ്രളയ ഫണ്ട് കേസില്‍ സൂപ്രണ്ടുമാരും,ജൂനിയര്‍ സൂപ്രണ്ടുമാരും ഒപ്പിട്ടതായി പറയുന്ന രസീത് വ്യാജമല്ല.

കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

മുന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫറുളളയുടെ അറിവോടെയാണ് താത്ക്കാലിക രസീത്
വിഷ്ണു പ്രസാദ് ഉണ്ടാക്കിയതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രളയ ഫണ്ട് വിനിയോഗം സംബന്ധിച്ചു മുന്‍ ജില്ലാകളക്ടറും,ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അക്കൗണ്ട് സോഫ്‌റ്റ് വെയറിലെ സാങ്കേതിക പിഴവ് പരിഹരിക്കാന്‍ ആദ്യം അനുവദിച്ച തുക മടക്കി വാങ്ങുമ്പോള്‍ കൊടുക്കേണ്ട രസീതിനെ സംബന്ധിച്ച ചര്‍ച്ചയില്‍ ‘ടി.​ആ​ര്‍-5’ രസീതിന്‌ പകരം വിഷ്ണു പ്രസാദ് താത്ക്കാലിക രസീത് കളക്ടറെ കാണിച്ച്‌ അനുമതി വാങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button