ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 1.83 ലക്ഷം പേര്‍ക്ക്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ലോകത്ത് കോവിഡ് വര്‍ധിക്കുന്നതിനനുസരിച്ച് ഇളവുകള്‍ നല്‍കുന്നതിനെ തുടര്‍ന്നാണ് ഇത്. രോഗബാധിതരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്.
ലോകത്ത് ഇതുവരെ 9,044,581 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 470,665 മരണവും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രസീലില്‍ മാത്രം ഇന്നലെ അര ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 1086990 പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ 36000 പുതിയ രോഗികള്‍ ഉണ്ടായി. ഇതോടെ രാജ്യത്തെ കണക്ക് 2356657 ആയി ഉയര്‍ന്നു. കോവിഡ് പട്ടികയില്‍ മൂന്നാമത് റഷ്യയാണ് ഇതുവരെ 584680 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നാലാമത് ഇന്ത്യയാണ്. 426910 പേര്‍ക്കാണ് ഇന്ത്യയില്‍ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Post Your Comments