റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് മൂന്ന് പ്രവാസി മലയാളികൾ കൂടി മരണപ്പെട്ടു. കൊല്ലം തെന്മല ഒറ്റയ്ക്കല്‍ സ്വദേശി പി. സുനില്‍ ദമ്മാമിലും, കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് ഷൈജല്‍ (34) റിയാദിലും, മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ മുടിക്കോട് സ്വദേശി മദാരി പുതുവീട്ടിൽ അബ്ദുൽ കരീം (60) മക്കയിലുമാണ് മരിച്ചത്.
റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഷൈജല്‍ ഡോ. സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷൈജലിനെ പിന്നീട് സുലൈമാന്‍ ഹബീബ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: സുബൈദ. ഭാര്യ: ബിന്‍സി. ഒരു മകനുണ്ട്.
അബ്ദുൽ കരീം മക്ക അൽ നൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. കോവിഡ് ബാധിച്ച് നേരത്തെ മക്ക കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലും അറഫ എമർജൻസി ആശുപത്രിയിലും ചികിത്സയിലായിരുന്നു. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: റുഖിയ കച്ചക്കാരൻ (മുടിക്കോട്). മക്കൾ: മുഹമ്മദ് ജസീൽ (ചെറുകോട് അക്ഷയ സെൻറർ), നൂർബാനു, സഫീദ, നവാഫ്. മരുമക്കൾ: കരിമുരിക്കൽ ശഹാന ഷെറിൻ (പുല്ലഞ്ചേരി), കുന്നുമ്മൽ റഫീഖ് (ആക്കപ്പറമ്പ്), പറമ്പൂർ നുസ്രുദ്ദീൻ (പട്ടിക്കാട്).
Post Your Comments