COVID 19News

ചെങ്കണ്ണ് കോവിഡിന്റെ ലക്ഷണം: പഠനറിപ്പോർട്ടുകൾ

ചെ​ങ്ക​ണ്ണും കോ​വി​ഡ് ബാ​ധ​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ​ണമാണെന്ന് പഠനറിപ്പോർട്ട്. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്ക്കൊപ്പം കണ്ണുകൾ ചുവക്കുന്നതും രോഗലക്ഷണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് ‘കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്‍മോളജി’യില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വ്യക്തമാക്കുന്നത്. കാ​ന​ഡ​യി​ല്‍ ചെ​ങ്ക​ണ്ണി​ന് ചി​കി​ത്സ തേ​ടി​യ 29-കാ​രി​ക്ക് പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പഠനം നടത്തിയത്.

Read also: നി​പ്പ പ്ര​തി​രോ​ധ​ത്തി​ല്‍ ഇ​ല്ലാ​ത്ത ക്രെ​ഡി​റ്റ് ആ​രോ​ഗ്യ​മ​ന്ത്രി എ​ടു​ക്കേ​ണ്ട എ​ന്നാ​ണ് പ​റ​ഞ്ഞ​ത്: പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഉ​റ​ച്ച് നിൽക്കുന്നുവെന്ന് മു​ല്ല​പ്പ​ള്ളി

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ചി​ല​ര്‍ ചെ​ങ്ക​ണ്ണ് ല​ക്ഷ​ണ​വും കാ​ണി​ക്കു​ന്നു​ണ്ടെ​ന്ന് പഠനറിപ്പോർട്ടിൽ പറയുന്നു. കോ​വി​ഡ് കേ​സു​ക​ളി​ല്‍ 15 ശ​ത​മാ​ന​ത്തി​ലും ര​ണ്ടാ​മ​ത്തെ രോ​ഗ​ല​ക്ഷ​ണം ചെ​ങ്ക​ണ്ണാ​ണെ​ന്ന് പ​ഠ​നം ക​ണ്ടെ​ത്തി​യ​താ​യും ആ​ല്‍​ബെ​ര്‍​ട്ട യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​സി. പ്രൊ​ഫ​സ​ര്‍ കാ​ര്‍​ലോ​സ് സൊ​ളാ​ര്‍​ട്ടി അറിയിച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​രാ​ള്‍ പ്രാ​ഥ​മി​ക​ഘ​ട്ട​ത്തി​ല്‍ ശ്വാ​സ​കോ​ശ അ​സ്വ​സ്ഥ​ത​ക​ളെ​ക്കാ​ള്‍ ചെ​ങ്ക​ണ്ണ് ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ്ര​ക​ടി​പ്പി​ക്കു​കയെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button