ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ ചെങ്കണ്ണ് പടര്‍ന്നുപിടിക്കുന്നു. ഒന്നര ലക്ഷത്തിലധികം കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും തമിഴ്നാട്ടില്‍ 40,000 മുതല്‍ 45,000 വരെ ആളുകള്‍ക്കാണ് ചെങ്കണ്ണ് ബാധിക്കുന്നത്. ചെന്നൈയില്‍ മാത്രം ദിവസവും 80 മുതല്‍ 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Read Also: കാമുകനൊപ്പം ജീവിക്കാന്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ കൊന്ന യുവതി അറസ്റ്റില്‍
എന്താണ് ചെങ്കണ്ണ്?
കണ്ണിന്റെ വെളുത്ത ഭാഗത്തെ മൂടുന്ന സുതാര്യമായ പാടയെ ബാധിക്കുന്ന അണുബാധയാണ് ചെങ്കണ്ണ്. ഈ പാടയിലെ ചെറിയ രക്തക്കുഴലുകള്‍ അണുബാധ വന്ന് വീര്‍ക്കുമ്പോള്‍ അവ കൂടുതല്‍ ദൃശ്യമാകാന്‍ തുടങ്ങും. ഇതാണ് കണ്ണ് പിങ്ക്/ ചുവപ്പ് നിറത്തിലാകാന്‍ കാരണം. ബാക്ടീയ അല്ലെങ്കില്‍ വൈറസ് ബാധയെത്തുടര്‍ന്നാണ് ചെങ്കണ്ണുണ്ടാകുന്നത്.
ലക്ഷണങ്ങള്‍
ഒരു കണ്ണിലോ രണ്ട് കണ്ണുകളിലോ ചുവപ്പ് നിറം
ഒരു കണ്ണിലോ രണ്ട് കണ്ണുകളിലോ ചൊറിച്ചില്‍
കണ്ണില്‍ മണല്‍ത്തരികള്‍ ഇരിക്കുന്നതുപോലുള്ള തോന്നലും അസ്വസ്ഥതയും
രാവിലെ എണീക്കുമ്പോള്‍ കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ട്
ധാരാളം കണ്ണുനീര്‍
ചെങ്കണ്ണ് ഉണ്ടാകാനുള്ള കാരണങ്ങള്‍?
വൈറസ് ബാധ
ബാക്ടീരിയ ബാധ
പൊടി, പുക, ചില ഷാംപൂ എന്നിവയോടുള്ള അലര്‍ജി
കണ്ണിലൊഴിക്കുന്ന ചില മരുന്നുകള്‍ മൂലമുളള റിയാക്ഷന്‍
പോളന്‍, ചില കെമിക്കലുകള്‍, കോണ്‍ടാക്ട് ലെന്‍സുകള്‍ എന്നിവയോടുള്ള അലര്‍ജി
Post Your Comments