കോഴിക്കോട്: ആരോഗ്യമന്ത്രിയെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. നിപ്പ പ്രതിരോധത്തില്‍ ഇല്ലാത്ത ക്രെഡിറ്റ് ആരോഗ്യമന്ത്രി എടുക്കേണ്ട എന്നാണ് പറഞ്ഞത്. നിപ്പ സമയത്ത് ആരോഗ്യമന്ത്രി ഗസ്റ്റ് ആര്‍ട്ടിസ്റ്റായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജകുമാരിയെന്നും റാണിയെന്നും പരാമര്‍ശം നടത്തിയത്. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം എടുത്തുകാട്ടി മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുപറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. ഇതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
നിപ്പയെ പ്രതിരോധിച്ചതിന്റെ യഥാര്‍ഥ അവകാശികള്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ബ്രിട്ടീഷ് പത്രം മന്ത്രിയെ റോക്ക് സ്റ്റാര്‍ റോക്ക് ഡാന്‍സര്‍ എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ ഗസ്റ്റ് ഹൗസില്‍ അവലോകനം മാത്രമാണ് അവര്‍ ചെയ്തിരുന്നത്. തന്റെ പ്രസ്താവനയില്‍ പാര്‍ട്ടിക്കുള്ളില്‍ ആരും അതൃപ്തി അറിയിച്ചിട്ടില്ല. സാധാരണ പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Post Your Comments