
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. കൊല്ലം തെന്മല ഒറ്റയ്ക്കല്‍ സ്വദേശി പി. സുനില്‍ ആണ് ദമാമില്‍ മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതോടൊപ്പം തന്നെ സൗദിയിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ഇന്ന് പുലർച്ചെ മരണപ്പെട്ടിരുന്നു. കൊടുവള്ളി പാലക്കുറ്റി സ്വദേശിയായ ഷൈജല്‍ (34)ആണ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രണ്ടു മണിക്ക് മരണപ്പെട്ടത്. രോഗം ബാധിച്ച് 12 ദിവസത്തോളമായി സൗദിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ബിന്‍സിയ, മകന്‍: മുഹമ്മദ് ഷൈബിന്‍.
Also read : ചുമ, പനി, ശ്വാസതടസ്സം എന്നിവയ്‌ക്കൊപ്പം തന്നെ കണ്ണുകളുടെ ഈ മാറ്റവും കൊറോണ ലക്ഷണം ആകാമെന്ന് പഠനം
ബഹ്‌റൈനില്‍ കണ്ണുര്‍ സ്വദേശി രാജന്‍ (52) കോവിഡ് ബാധിച്ച് മരിച്ചു. പ്രമുഖ മള്‍ട്ടിനാഷനല്‍ കമ്പനിയുടെ വെയര്‍ ഹൗസിലെ ജീവനക്കാരനായിരുന്ന രാജന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഈ മാസം മൂന്നിന് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. എന്നാൽ ശ്വാസതടസ്സം അനുഭവപെട്ടതോടെ അഞ്ചിന് എക്‌സ്‌റേ എടുക്കുകയും ന്യൂമോണിയക്കുളള ചികിത്സ ആരംഭിക്കുകയും ചെയ്തു, അന്നും പരിശോധനഫലം നെഗറ്റീവായിരുന്നു. ജൂൺ 10ന് രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് തുടര്‍ന്ന് ചികിത്സ നല്‍കിയതെങ്കിലും പിന്നീട് ആരോഗ്യനില വഷളാവുയായിരുന്നു . 18 വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയാണ് രാജൻ. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 250 ആയി.
Post Your Comments