പാലക്കാട്: നടന് അജു വര്‍ഗീസിന്റെ റമ്മി സര്‍ക്കിള്‍ പരസ്യത്തിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഭാര്യയും നാലു കുട്ടികളും ഉള്ള, ടാക്സ് അടയ്ക്കാന്‍ വരുമാനമുള്ള അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാന്‍ പോയാല്‍ കുടുംബം വഴിയാധാരമാകുമെന്നും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടന്നുമാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച റമ്മി സര്‍ക്കിള്‍ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടും ചേര്‍ത്ത് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/Sandeepvarierbjp/posts/3987704391271297
നേരത്തെ, പാലക്കാട് ജില്ലയില്‍ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ കാട്ടാന ചരിഞ്ഞത് മലപ്പുറം ജില്ലയിലാണെന്നായിരുന്നു സന്ദീപ് ജി വാര്യരുടെ ഹാഷ്ടാഗിലൂടെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് സംഭവം വിവാദമായപ്പോളും ഹാഷ്ടാഗ് താന്‍ മാറ്റില്ലെന്നു പറഞ്ഞ് മലപ്പുറത്തെ പരാമര്‍ശിച്ച സന്ദീപ് വാര്യര്‍ക്ക് അജു വര്‍ഗീസ് മറുപടി നല്‍കിയിരുന്നു. മലപ്പുറം എന്ത് ചെയ്തു. എനിക്കറിയണം. എന്റെ നാട്ടില്‍ മരണം വരെ വര്‍ഗീയത നടക്കില്ല. ടാക്സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് താന്‍ എന്നും. അഭിപ്രായം പറഞ്ഞാല്‍ കുടുംബത്തെ വിമര്‍ശിക്കാനെത്തുന്നവരോട് തനിക്ക് ഒരു ഭാര്യയും നാലുകുട്ടികളുമാണ് ഉള്ളതെന്നും അജു ഫേസ്ബുക്ക് കുറിപ്പില്‍ അന്ന് വിശദമാക്കിയിരുന്നു.
Post Your Comments