ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് ചൈന കടന്നു കയറിയതും 20 സൈനികരുടെ വീരമൃത്യവും ഇന്ത്യക്കാര്‍ക്കിടയില്‍ ശക്തമായ ചൈനീസ് വിരുദ്ധത ഉണ്ടാക്കിയെന്ന് സര്‍വേ ഫലം. ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഭൂരിഭാഗം ആളുകളും താല്‍പര്യപ്പെടുന്നതായാണ് ഈ സര്‍വേ ഫലം വ്യക്തമാക്കുന്നത്. ലോക്കല്‍ സര്‍ക്കിള്‍സ് എന്ന ഓണ്‍ലൈന്‍ സ്ഥാപനമാണ് സര്‍വേ നടത്തിയത്.
Read Also : ചൈന വിരുദ്ധ പ്രചാരണം ശക്തം, മിനിറ്റുകൾക്കുള്ളിൽ വിറ്റുതീര്‍ന്നു വണ്‍പ്ലസ് 8 പ്രോ സ്മാർട്ട് ഫോൺ
235 ജില്ലകളിലായി പൗരന്മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 32,000 പേരില്‍നിന്ന് പ്രതികരണം ലഭിച്ചതായി ലോക്കല്‍ സര്‍ക്കിള്‍സ് അറിയിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് ചൈനീസ് ഉത്പനങ്ങള്‍ വാങ്ങുന്നത് ബഹിഷ്‌കരിക്കുമോ എന്ന ചോദ്യത്തോട് 8,000 പേര്‍ പ്രതികരിച്ചു. ഇതില്‍ 87% പേരും ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചത്.
വോമി, ഒപ്പോ, വിവോ, വണ്‍ പ്ലസ്, ക്ലബ് ഫാക്ടറി, അലി എക്‌സ്പ്രസ്, ഷെയ്ന്‍, ടിക് ടോക്, വീ ചാറ്റ് തുടങ്ങിയ ഉല്‍പന്നങ്ങളും സേവനങ്ങളും ബഹിഷ്‌കരിക്കാന്‍ തയാറാണോയെന്ന ചോദ്യത്തോട് 58% പേര്‍ ഇപ്പോള്‍ മുതല്‍ വാങ്ങില്ലെന്നും 39% പേര്‍ ഇപ്പോഴുള്ളത് ഉപയോഗിക്കുമെന്നും ഇനി വാങ്ങില്ലെന്നും മറുപടി നല്‍കി. അതായത് 97% പേര്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Post Your Comments