ന്യൂഡൽഹി: അതിർത്തിയിൽ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം വ്യാജമെന്ന് റിപ്പോർട്ട്. കിഴക്കൻ ലഡാക്കിലെ ഇന്ത്യ – ചൈന അതിർത്തിയിൽ പാംഗോങ് തടാകത്തോട് ചേർന്നുള്ള മലനിരകളിൽ ചൈനീസ് സേന സന്നാഹം ശക്തമാക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിർത്തിയിൽ ഭൂരിഭാഗം സ്ഥലങ്ങളിൽ നിന്നും പിന്മാറിയെന്ന ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യാജമാണെന്നു തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ.തടാകക്കരയിൽ 13 സേനാ ബോട്ടുകളാണ് ദൃശ്യങ്ങളിലുള്ളത്. ഒരു ബോട്ടിൽ 10 സൈനികരെ വരെ എത്തിക്കാനാകും. നാൽപതോളം ടെന്റുകളും സജ്ജമാക്കിയിട്ടുണ്ട്.
എട്ടിൽ നിന്നു നാലാം മലനിര വരെ ഇന്ത്യയുടെ 8 കിലോമീറ്ററിലാണ് ചൈന കടന്നുകയറിയിരിക്കുന്നത്.ഉത്തരാഖണ്ഡ് അതിർത്തിയിൽ ഇന്ത്യയും നേപ്പാളും തമ്മിൽ തർക്കം നിലനിൽക്കുന്ന ലിപുലേഖ് ചുരത്തിനു സമീപവും ചൈനീസ് സേനയുടെ സാന്നിധ്യമുണ്ട്. അതേസമയം നേപ്പാളുമായുള്ള ബന്ധം ദൃഢമാക്കാൻ ശ്രമിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വ്യക്തമാക്കിയിരുന്നു.
Post Your Comments