Yoga

പുരുഷന്‍മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദനവ്യവസ്ഥയുടെ ആരോഗ്യത്തിന് അത്യുത്തമമായ രണ്ട് യോഗാസനങ്ങൾ അറിയാം

1.ബദ്ധകോണാസനം

മൂത്രാശയസംബന്ധമായ ആരോഗ്യപ്രശ്‌നത്തിന് വളരെ ഉത്തമമാണ്. പുരുഷന്‍മാര്‍ക്ക് പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യസംരക്ഷണത്തിനും പ്രശ്‌ന പരിഹാരത്തിനും ഉത്തമം. വൃഷണവീക്കം പരിഹരിക്കാനും ഈ ആസനം ഉപകരിക്കും. കൂടാതെ സ്ത്രീകള്‍ക്ക് മാസമുറക്രമം നേരെയാക്കാനും വളരെ നല്ലതാണ് ഈ ആസനസ്ഥിതി. അണ്ഡാശയത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും ഇത് ഉത്തമമാണ്.
ഇത് ചെയ്യേണ്ട വിധം,

  • കാലുകൾ മടക്കി പാദങ്ങൾ ചേർത്തു വയ്ക്കുക.
  • പാദങ്ങൾ ശരീരത്തിൽ നിന്നും അല്പം അകന്നിരിക്കട്ടെ.
  • കൈകൾകൊണ്ട് പാദത്തിൽ പിടിക്കുക.
  • ശ്വാസം വിട്ടുകൊണ്ട് ശരീരം വളച്ച് തല കാലിന്റെ പാദത്തിൽ മുട്ടിക്കുവാൻ ശ്രമിക്കുക.
  • ശ്വാസം എടുത്തുകൊണ്ട് തിരിച്ചുവരിക

ഇതിന്റെ കൂടെ ശലഭാസനം ശീലമാക്കുന്നതും നല്ലതാണ്.

ശലഭാസനം

പശ്ചിമോത്താനാസനം ഹലാസനം എന്നിവയുടെ വിപരീത സ്ഥിതിയെന്ന് ശലഭാസനത്തെ വിശേഷിപ്പിക്കാം. ശാരീരികമായി വളരെയധികം പ്രയോജനങ്ങള്‍ ഈ ആസനം ചെയ്യുന്നതിലൂടെ ലഭിക്കും. കുടല്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കപ്പെടുകയും ആമാശയ ഭിത്തി ശക്തി പ്രാപിക്കുകയും ചെയ്യുന്നു. ദഹനക്കേട് ഒഴിവാക്കാന്‍ ഈ ആസനം സഹായിക്കും. പാന്‍ക്രിയാസ് കരള്‍ വൃക്കകള്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ ഉത്തേജിക്കപ്പെടുന്നു.

കഴുത്തിലും കണ്ഠപ്രദേശത്തും രക്തസഞ്ചാരം വര്‍ദ്ധിക്കുന്നു. മുതുക് വേദനയ്ക്കും ഇടുപ്പിലെ സന്ധിവാതത്തിനും ശമനം ലഭിക്കുന്നു. അരക്കെട്ടിലെയും പുറത്തേയും തോളുകളിലെയും പേശികള്‍ ശക്തപ്പെടുന്നു. ഗര്‍ഭിണികള്‍ ഈ ആസനം ഒഴിവാക്കുന്നതാണ് നല്ലത് .

ഇത് ചെയ്യേണ്ട വിധം: * അടിവയര്‍, നെഞ്ച്, താടി എന്നിവയെല്ലാം നിലത്ത് സ്പര്‍ശിക്കത്തക്ക വിധത്തില്‍ കമിഴ്ന്ന് കിടക്കുക. കൈകള്‍ നിലത്ത് ശരീരത്തിന്‍റെ വശങ്ങളിലായി വയ്ക്കാം.

  • കൈപ്പത്തികള്‍ മുകളിലേക്ക് ആയിരിക്കണം വയ്ക്കേണ്ടത്.
  •  പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുക്കുക. പത്ത് സെക്കന്‍ഡുകള്‍ മാത്രം അകത്തേക്ക് ശ്വാസമെടുത്താല്‍ മതി.
  • ശ്വാസകോശം നിറയത്തക്കവണ്ണം ശ്വാസം ഉള്ളിലേക്ക് എടുക്കരുത്. അങ്ങനെയായാല്‍ കാലുകള്‍ ഉയര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.
  • ശ്വാസം പുറത്തേക്ക് വിടാനാരംഭിക്കുക. കാലുകള്‍ പതുക്കെ നിലത്ത് സ്പര്‍ശിക്കുന്നതിനൊപ്പമായിരിക്കണം ഉച്ഛ്വാസം പൂര്‍ത്തീകരിക്കേണ്ടത്.
  • തുടക്കക്കാര്‍ക്ക് കൈകളും കൈപ്പത്തിയും ഉപയോഗിച്ച് ശരീരം ഉയര്‍ത്താം. പരിശീലനം സിദ്ധിച്ചവര്‍ക്ക് മുഷ്ടി ഉപയോഗിച്ച് ഇതു ചെയ്യാന്‍ കഴിയും.
  • പതുക്കെ രണ്ടുകാലുകളും കഴിയുന്നതിന്‍റെ പരമാവധി ഉയര്‍ത്തുക.
  • നെഞ്ചിന്‍റെ ഭാഗം നിലത്ത് അമര്‍ന്നിരിക്കണം. ഈ ഭാഗം ഉറച്ചിരിക്കുകയും വേണം.
  • കാലുകള്‍ ഉയര്‍ത്താനായി നാഭിക്ക് താഴെയുള്ള ശരീരഭാഗം മാത്രം ഉയര്‍ത്തുക.
  • അടിവയര്‍, നെഞ്ച്, കൈകള്‍, കൈമുട്ടുകള്‍, താടി എന്നിവ നിലത്ത് ഉറച്ചിരിക്കണം.
  • കാലുകള്‍ നിലത്തു വച്ചിരുന്നതിന് നേരെ മുകളിലായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണം.
  • കാലുകള്‍ ഉയര്‍ത്തുമ്പോഴും തിരികെ താഴേക്ക് കൊണ്ടുവരുമ്പോഴും മുട്ടുകള്‍ മടക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button