ന്യൂഡൽഹി: ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമായ യോഗയെ ലോകം മുഴുവന്‍ അംഗീകരിച്ചതാണെന്നു കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. രോഗാതുരതയില്‍ നിന്ന് സമൃദ്ധിയിലേക്കുള്ള വഴിയാണു യോഗ ലോകത്തിനു കാണിച്ചു കൊടുത്തത്. വര്‍ധിച്ചു വരുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്കുള്ള മരുന്നു കൂടിയാണു യോഗ. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തിയ ആഹ്വാനമായിരുന്നു ജൂണ്‍ 21 ലോക യോഗാ ദിനമായി പ്രഖ്യാപിക്കുന്നതിലേക്കു നയിച്ചതെന്നും, 177 രാജ്യങ്ങളുടെ അംഗീകാരത്തോടെ ലോകം യോഗയുടെ പേരില്‍ ഒന്നിക്കുന്ന കാഴ്ച നാം കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകം മുഴുവന്‍ കോവിഡ് രോഗത്തില്‍ വിറങ്ങലിച്ചു നില്‍ക്കുമ്ബോള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള മാര്‍ഗമായി യോഗ തെളിഞ്ഞു നില്‍ക്കുകയാണ്. പ്രാണായാമത്തിലൂടെ ശ്വസനേന്ദ്രിയങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ കഴിയും. അതെങ്ങനെയാണ് കോവിഡ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമായി ഉപയോഗപ്പെടുത്താമെന്ന പഠനങ്ങളാണു ഇനി വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അടിസ്ഥാനപരമായി ‘യോഗ’ എന്നത് ഒരു ചികിത്സാരീതിയല്ല. ഇത് നിങ്ങളുടെ ആന്തരിക ഊര്‍ജങ്ങളെ സമനിലയില്‍ കൊണ്ടുവരുന്നതിനുള്ള ഒരു മാര്‍ഗമാണ്. ആ അര്‍ത്ഥത്തില്‍, യോഗയില്‍ മനസ്സിനെയോ, ശരീരത്തെയോ ചികിത്സിക്കുക എന്ന ഒരു വിഷയമേ ഇല്ല. അസുഖം എന്തുതന്നെയായാലും, ഊര്‍ജശരീരത്തെ സന്തുലിതവും പ്രവര്‍ത്തനക്ഷമവുമാക്കുക എന്നത് മാത്രമാണ് യോഗയുടെ ലക്ഷ്യം.
Post Your Comments