വിശ്വ സമാധാനത്തിനും മാനവരാശിയുടെ ആരോഗ്യത്തിനും പൗരാണിക ഭാരതം ലോകത്തിനു സംഭാവന നല്‍കിയ യോഗയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരവും പ്രചാരണവും നേടിക്കൊടുത്തത് നരേന്ദ്ര മോഡി സര്‍ക്കാര്‍ ആണെന്ന് ബി. ജെ. പി ജില്ലാ പ്രസിഡണ്ട് എം. വി. ഗോപകുമാര്‍ പറഞ്ഞു.
ലോകാ സമസ്താ സുഖിനോഭവന്തു എന്ന വിശാലമായ കാഴ്‌ചപ്പാടാണ് ഇതിനു പിന്നിലെന്നും ഭാരതത്തെ ലോക ഗുരുസ്ഥാനത്ത് എത്തിക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോദി സർക്കാരിന് ജനം നൽകുന്ന പിന്തുണ ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന യോഗ പ്രദർശനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ ഇൻസ്ട്രക്ടർ എൻ.എം. റിച്ചു, ബി.ജെ.പി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് അനീഷ് തിരുവമ്പാടി,സംസ്ഥാന സമിതി അംഗം പ്രസാദ് കുമാർ പൈ, സാബു.വി.സി എന്നിവർ സംസാരിച്ചു.
Post Your Comments