ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ധര്‍മ്മപുരിയിലും ചെന്നൈയിലും സര്‍ക്കാരിന്റെ കോവിഡ് സഹായ വിതരണത്തിന് മുന്നിലുണ്ടായിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകനാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ആദ്യമായി കോവിഡ് ബാധിച്ച് ഒരു ജനപ്രതിനിധി മരിച്ചതും തമിഴ്‌നാട്ടിലാണ്. കഴിഞ്ഞ ദിവസം ഡിഎംകെ എംഎല്‍എയും ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയുമായ ജെ അന്‍പഴകനാണ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. അതേസമയം അണ്ണാഡിഎംകെയുടെ ഒരു എംഎല്‍എയ്ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്.
തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം അമ്പതിനായിരം കവിഞ്ഞു. 50,193 പേര്‍ക്കാണ് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ 576 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതിനിടെ സംസ്ഥാനത്ത് ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കും. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
Post Your Comments