കരിപ്പൂര്‍ • കോഴിക്കോട്ടേക്ക് വന്ന വിമാനത്തില്‍ വച്ച് യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം. വിമാനത്തില്‍ കയറി ലൈറ്റ് അണച്ചത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് യുവതിയുടെ പരാതി.
മസ്‌ക്കറ്റില്‍ നിന്നും കരിപ്പൂരിലേക്ക് വന്ന യുവതിക്കാണ് വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ യുവതി പരാതി നല്‍കി.
പുലര്‍ച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനത്തില്‍ വെളിച്ചം കെടുത്തിയത് മുതല്‍ തുടങ്ങിയതാണ് ലൈംഗികാതിക്രമമെന്ന് യുവതി പറയുന്നു. പരാതിയില്‍ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഖാദറിനെതിരെ കരിപ്പൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി..
Post Your Comments