KeralaLatest NewsIndia

വാട്‌സ്‌ആപ്പ്‌ ഹര്‍ത്താലിന്റെ മറവില്‍ ബേക്കറിയിലും മറ്റും അക്രമത്തിനു നേതൃത്വം നൽകിയ ലീഗ്‌ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

കഴിഞ്ഞ ഞായറാഴ്ച ചാപ്പപ്പടിയില്‍ വച്ച്‌ പൊലീസിനെ ആക്രമിച്ച കേസിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

താനൂര്‍ കാശ്മീരിൽ പെൺകുട്ടി ബലാൽസംഗം ചെയ്തു കൊല്ലപ്പെട്ട സംഭവത്തിനെതിരെ നടത്തിയ വാട്സ്‌ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ താനൂരില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. താനൂര്‍ പണ്ടാരകടപ്പുറം സ്വദേശി മായിന്‍ പോക്കരകത്ത് അല്‍അമീനാ(22)ണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ചാപ്പപ്പടിയില്‍ വച്ച്‌ പൊലീസിനെ ആക്രമിച്ച കേസിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

പൊന്നാനിയില്‍ നിന്നും താനൂരിലേക്ക് മത്സ്യത്തൊഴിലാളികള്‍ വന്നുകൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.2018 ഏപ്രില്‍ 16ന് നടന്ന വാട്സാപ്പ് ഹര്‍ത്താലിലാണ് താനൂരില്‍ വ്യാപക അക്രമം അരങ്ങേറിയത്. നഗരമധ്യത്തിലെ കെ ആര്‍ ബേക്കറി തല്ലിത്തകര്‍ക്കുകയും, കൊള്ളയടിക്കുകയും ചെയ്തു. കൂടാതെ സമീപത്തെ പടക്കക്കടയും അക്രമികള്‍ കൊള്ളയടിച്ചു. പടക്കകടയില്‍ 125000 രൂപയുടെ പടക്കം നശിപ്പിക്കുകയും, 2500 രൂപ മോഷ്ടിക്കുകയും ചെയ്തു.

സംഭവത്തില്‍ ഇനി ആറു പേരെ കൂടി പിടികൂടാനുണ്ട്. ഇവരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി സിഐ പി പ്രമോദ് പറഞ്ഞു. അതു വഴിയെത്തിയ കെഎസ്‌ആര്‍ടിസി ബസ്സും തകര്‍ത്തു. കല്ലേറില്‍ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.നഗരത്തിലുണ്ടായ കല്ലേറിനും മറ്റു അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായിരുന്നു മുസ്ലിംയൂത്ത് ലീഗ് പ്രവര്‍ത്തകനായ അല്‍അമീന്‍. തിരിച്ചറിയാതിരിക്കാനായി ഹെല്‍മറ്റ് ധരിച്ചാണ് ഇയാള്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.

ഈ ചിത്രമാണ് ഇയാളെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു.ഞായറാഴ്ച ചാപ്പപ്പടിയില്‍ വച്ച്‌ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.ചാപ്പപ്പടി അക്രമത്തിലെ പ്രതികള്‍ ബസ്സില്‍ യാത്ര ചെയ്യുന്നുണ്ട് എന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ബസ്സിലുള്ളവരെ പരിശോധിച്ചപ്പോഴാണ് ഇയാളെ കണ്ടെത്തിയത്.സിഐ പി പ്രമോദ്,എസ്‌ഐ നവീന്‍ ഷാജി, എസ് ഐ മാരായ വാരിജാക്ഷന്‍, കെ ഗിരീഷ്, സിപിഒ കെ സു സലേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button