KeralaLatest NewsNews

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം : പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി ജയരാജന്‍

കണ്ണൂര്‍: മലപ്പുറം താനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ, തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.എം നേതാവ്​ പി.ജയരാജന്‍. സംഭവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ പ്രതിപക്ഷം വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്. കഴിഞ്ഞ ഒക്ടോബർ 11ന് താനൂരിൽ പോയത്, അവിടെ കടലോര മേഖലയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണത്തിനു പങ്കെടുക്കാൻ വേണ്ടി ആയിരുന്നു. ആ സന്ദർശനം രഹസ്യമല്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള എൻറെ എല്ലാ യാത്രകളും എന്നോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പോലീസ് ഇൻറലിജൻസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്. ഞാൻ  ഒരിക്കൽ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കിൽ അതിൻറെ ഉത്തരവാദിത്വം എന്നിൽ അടിച്ചേൽപ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ലെന്നു പി ജയരാജൻ ഫേസ്​ബുക്ക്​ കുറിപ്പിലൂടെ വ്യക്തമാക്കി.

Also read : സി.പി.എം എത്രകൊന്നാലും രക്തദാഹം തീരാത്ത പാര്‍ട്ടി, ജയരാജന്‍ മരണദൂതന്‍; രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

എന്നെക്കുറിച്ച് തീർത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമർശം സഭയിൽ നടത്തിയത് പ്രതിപക്ഷനേതാവും, പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയിൽ ആർ എസ് എസ് ശൈലിയിൽ എന്നെ വേട്ടയാടാൻ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണ്? ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണ്? എന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയരാജൻ ചോദിക്കുന്നു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​ന്റെ പൂര്‍ണരൂപം ചുവടെ :

ആർഎസ്എസ് നടത്തുന്ന വേട്ടയാടലിന്റെ തുടർച്ചയാണ് മുസ്ലിം ലീഗ് നേതാവ് ഇന്ന് നിയമസഭയിൽ എനിക്ക് എതിരായി നടത്തിയ പരാമർശം. താനൂരിൽ കഴിഞ്ഞ ഒക്ടോബർ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ്. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണമായിരുന്നു. ആ സന്ദർശനം രഹസ്യമല്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള എൻറെ എല്ലാ യാത്രകളും എന്നോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പോലീസ് ഇൻറലിജൻസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്.

വിവാഹത്തിനു ശേഷം സന്ദർശിച്ചതിൽ ശയ്യാവലംബിയായ സഖാക്കളുടെ വീടുകളുണ്ട്. ആ പ്രദേശത്തെ പാർട്ടി സഖാക്കളുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിനു വഴങ്ങിയാണ് പോയത്. അപ്പോൾ തന്നെ അരൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി മടങ്ങുകയും ചെയ്തു. ഇതിലൊന്നും ഒരു രഹസ്യവും ഇല്ല. ജനങ്ങളുമായി അടുത്തിടപഴകുന്ന രാഷ്ട്രീയ പ്രവർത്തകർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നത് തെറ്റാണ് എന്ന് കരുതുന്നവരിൽ ഞാൻ ഇല്ല. ഒരിക്കൽ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കിൽ അതിൻറെ ഉത്തരവാദിത്വം എന്നിൽ അടിച്ചേൽപ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ല.

നിയമസഭയിൽ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് ഞാൻ. എൻറെ അസാന്നിധ്യത്തിൽ എന്നെക്കുറിച്ച് തീർത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമർശം സഭയിൽ നടത്തിയത് പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയിൽ ആർ എസ് എസ് ശൈലിയിൽ എന്നെ വേട്ടയാടാൻ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണ്?

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണ്?

ഈ വില കുറഞ്ഞ അപവാദ പ്രചാരണം നിങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലിന് സഹായകമാകട്ടെ എന്ന് മാത്രം പറയുന്നു.

https://www.facebook.com/pjayarajan.kannur/posts/2518114095114512?__xts__%5B0%5D=68.ARDm6jG5B8XryXUKU8KicYYZs6piQV7tgeTuZRpnXhTkmFWu0VjV56Hl_b-3jkk5l4DYphn7snZfQ07FewMQdgDJZjYr463VXGTA0fVxmjVs2mepL79UI0WkjFvHEYUuHDe-s6KYEK7qs1O_Nzu_h_rVhQdp5QrBQlrIamu18C_CLjmyJtgeH9U8TtNiV3gBo62DM8uJhFbrK3xtnVhPp8mL567RCdVEpEV6NpOmg0SSY9j-DW5G-IvhC34b82gKPnrDlJ_5vuZ_Z_PptTqzZU6X-kUn-gNyyZdPZdoz9YnprN5qwZIYwzgDs9bUw4H5FIjFrdFFHY8K6LuxLiFIqYrN&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button