KeralaLatest NewsNews

വാട്ട്‌സ്‌ആപ്പ് ഹര്‍ത്താല്‍: നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

മലപ്പുറം: കാശ്മീര്‍ കത്വ പീഡനക്കേസിലെ ഇരയായ പെണ്‍കൂട്ടിയുടെ പേരു വിവരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനും നാഥനില്ലാ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തതിനും നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ പായിമ്പാടത്തിനെതിരെയാണ് നിലമ്പൂര്‍ സി.ഐ. കെ.എം.ബിജു കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ് 16-ന് ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തതിനും ഇരയായ പെണ്‍കുട്ടിയുടെ പേര് പരസ്യമാക്കിയതിനുമാണ് പോക്‌സോ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്തു കേസെടുത്തത് .

പ്രതിയെ ഉടന്‍ അറസ്റ്റു് ചെയ്യുമെന്ന് സി.ഐ. അറിയിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ ഫെയ്‌സ്ബുക്കിലൂടെ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തതായും പോലീസ് പറഞ്ഞു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നിലമ്പൂരില്‍ എട്ട് പേരെ കൂടി ശനിയാഴ്ച പോലീസ് അറസ്റ്റു ചെയ്തു. വെട്ടം പടിയത്ത് ആര്‍.എസ്.എസ് ശാഖ അക്രമിച്ച കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ കൂട്ടായി ആശാന്‍ പടി സ്വദേശികളായ ചേലക്കല്‍ യാസര്‍ അറഫാത്ത് (24) ചക്കണ്ടാറ്റില്‍ ജംഷാര്‍ (35) എന്നിവരെ അറസ്റ്റ് ചെയ്തു. യാസര്‍ അറഫാത്ത് നേരത്തെ മൂന്നു വധശ്രമകേസുകളിലെ പ്രതിയാണ്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തലക്കടത്തൂര്‍ ആലിന്‍ ചുവട് സ്വദേശി കല്ലേരി മുഹമ്മദ് അഷറഫ്(48) അറസ്റ്റിലായി. ഹര്‍ത്താല്‍ ദിവസം പോലീസ് സേ്റ്റഷന്‍ അക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. കത്വ പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ച്‌ ഹര്‍ത്താലിനും കലാപത്തിന്നും സ്വന്തം ഫോണിലൂടെ സന്ദേശം നല്‍കിയ ആളെ വേങ്ങര പോലീസ് പിടികൂടി. പെരുവള്ളൂര്‍ പാലക്കാവളപ്പില്‍ റിയാസ് (23) നെയാണ് അറസ്റ്റു ചെയ്തത്. സി.സി.ടി.വി, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ സഹായത്തോടെ വിവിധ കേസുകളില്‍ 30 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button