ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ പ്രമുഖ സി.പി.എം നേതാവും സിലിഗുരി മേയറും എം.എല്‍.എയുമായ അശോക് ഭട്ടാചാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 71കാരനായ ഭട്ടാചാര്യ മുന്‍നഗര വികസന മന്ത്രി കൂടിയാണ്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സിലിഗുരി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കെട്ടിടം മൂന്നുദിവസമായി അടച്ചിട്ടിരിക്കുകയാണ്. സിലിഗുരി നഗരത്തിലെ കൊവിഡ് ബാധിത മേഖലകളില്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തിയിരുന്നു.
ചൈനീസ് ആക്രമണം, അതിര്‍ത്തി നിയമങ്ങൾ പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് രോഗിലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഭട്ടാചാര്യയ്ക്ക് നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്തിയത്.
Post Your Comments