
ന്യൂഡല്‍ഹി: പാര്‍ട്ടിയെ വിമര്‍ശിച്ച് ലേഖനം എഴുതിയ നേതാവിനെ സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്. കോണ്‍ഗ്രസ് നേതാവ് സജ്ഞയ് ഝായെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തു നിന്നുമാണ് നീക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഝായെ മാറ്റിയത്. കോണ്‍ഗ്രസിന്‍റെ നാഷണല്‍ മീഡിയ പാനലിസ്റ്റായി അഭിഷേക് ദത്തിനേയും സാധനാ ഭാരതിയേയും പാര്‍ട്ടി നിയമിച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ALSO READ: പസിഫിക് സമുദ്രത്തിൽ വൻ വിമാനവാഹിനി കപ്പലുകളുമായി അമേരിക്ക; ചൈനയ്ക്ക് കനത്ത വെല്ലുവിളി
കോണ്‍ഗ്രസ് പ്രവര്‍ത്തന രീതി മാറ്റേണ്ടതുണ്ടെന്നും അലസമായ പ്രവര്‍ത്തനമാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നതെന്നും ലേഖനത്തില്‍ സജ്ജയ് ഝാ കുറ്റപ്പെടുത്തിയിരുന്നു. പാര്‍ട്ടിയെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളൊന്നും നേതൃത്വത്തില്‍ നിന്നുണ്ടാകുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments