Latest NewsKeralaIndia

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഭാര്യയെ സന്തോഷിപ്പിക്കാനായി ഡോക്ടറെ സ്ഥലം മാറ്റിയെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം: കോവിഡ് രോഗലക്ഷണങ്ങളോടെ എത്തിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്റെ ഭാര്യയുമായ ഡോ.യമുനയുടെ പരിശോധനയുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു.ജനറല്‍ ആശുപത്രിയിലെ കോവിഡ് പരിശോധനാ ചുമതലയുള്ള ഡോക്ടറെ സ്ഥലംമാറ്റിയതില്‍ സഹപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തം. മൈക്രോബയോളജിസ്റ്റ് ഡോ. എല്‍ ആര്‍ ചിത്രയെയാണ് നീക്കിയത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ നേതൃത്വത്തില്‍ 15 ഓളം ഡോക്ടര്‍മാര്‍ സൂപ്രണ്ട് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി.

താന്‍ നിര്‍ദേശിക്കുന്ന പ്രകാരമുള്ള പരിശോധന മാത്രം തന്നില്‍ നടത്തിയാല്‍ മതിയെന്ന യമുനയുടെ നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടർന്നാണ് ഡോക്ടറെ സ്ഥലം മാറ്റിയതെന്നാണ് റിപ്പോർട്ട്. കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന യമുന ജലദോഷവും പനിയും ഉള്ളതിനാൽ കോവിഡ് പരിശോധന നടത്താൻ ചിത്രയെ സമീപിച്ചു. രക്തം ഉപയോഗിച്ചുള്ള ആന്റിബോഡി പരിശോധന മതിയെന്നാണു യമുന നിർദേശിച്ചത്. എന്നാൽ സർക്കാർ നൽകിയിരിക്കുന്ന നിർദേശം അനുസരിച്ച്, കോവിഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ തൊണ്ടയിലെ സ്രവം ഉപയോഗിച്ചുള്ള പിസിആർ ടെസ്റ്റ് നടത്തണമെന്നു ചിത്ര ആവശ്യപ്പെട്ടു.

എന്നാൽ യമുന ഇതിനു തയാറായില്ലത്രെ. ഇതേതുടർന്ന് ഡോക്ടർമാരുടെ വാട്സാപ് ഗ്രൂപ്പിലും വിഷയം ചർച്ചയായിരുന്നു. ഈ തർക്കത്തിനൊടുവിലാണു ചിത്രയെ നേരത്തെ ജോലി ചെയ്തിരുന്ന നേമം ആശുപത്രിയിലേക്കു മടക്കിയയച്ചത്. നടപടി പിൻവലിച്ചില്ലെങ്കിൽ സമരത്തിലേക്കു നീങ്ങുമെന്നു കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ്അസോസിയേഷൻ ( കെജിഎംഒഎ) ജില്ലാ പ്രസിഡന്റ് ഡോ.വി.സുനിൽ കുമാർ പറഞ്ഞു.ഇക്കാര്യം മന്ത്രി കെ.കെ.ശൈലജയെയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.പ്രീതയെയും അറിയിച്ചിട്ടുണ്ട്.

നേമത്തു ജോലി ചെയ്തിരുന്ന ചിത്രയുടെ സേവനം ആവശ്യമായതു കൊണ്ടാണു ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി ആശുപത്രിയിലേക്കു മാറ്റിയത്. തിരികെ നേമം ആശുപത്രിയിലേക്ക് പോകാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടാണ് അധികൃതര്‍ നല്‍കുന്ന വാദം. തലസ്ഥാനത്ത് കോവിഡ് പരിശോധയ്ക്കു ചുക്കാന്‍ പിടിച്ചിരുന്ന ഒരു ഡോക്റ്ററെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഭാര്യയെ സന്തോഷിപ്പിക്കാനായി ആരോഗ്യവകുപ്പ് സ്ഥലംമാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button