തിരുവനന്തപുരം: കേരളത്തില്‍ 60 പേരുടെ രോഗ ഉറവിടം കണ്ടെത്താനായില്ല. ഇതിനെക്കുറിച്ച് പഠിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ ഉറവിടമറിയാത്ത രോഗബാധിതരുള്ളത്. തിരുവനന്തപുരത്ത് മരിച്ച ഫാ കെ ജി വര്‍ഗീസ്, കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സേവ്യര്‍ , രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുള്‍ കരീം, കണ്ണൂര്‍ ധര്‍മടത്ത് മരിച്ച ആസിയയുടേയും കുടുംബാംഗങ്ങളും, ചക്ക തലയില്‍ വീണതിന് ചികിത്സ തേടിയപ്പോള്‍ രോഗം സ്ഥിരീകരിച്ച കാസര്‍കോടുള്ള ആട്ടോറിക്ഷാ ഡ്രൈവര്‍ തുടങ്ങിയവര്‍ക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് വ്യക്തമല്ല.
Read also:സംസ്ഥാനത്ത് മഴ തുടരും: അതിശക്തമായ കാറ്റിനും സാധ്യത
മാര്‍ച്ച് 23 മുതല്‍ ജൂണ്‍ 6 വരെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 60 പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. മെയ് 4 മുതല്‍ ജൂണ്‍ ആറു വരെയുള്ള ദിവസങ്ങളിലാണ് ഇതില്‍ 49 എണ്ണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിവസേന രോഗബാധിതരാകുന്നവരുടെ എണ്ണത്തിനപ്പുറം കൃത്യമായ കണക്കുകള്‍ പുറത്തുവിട്ട് ജനങ്ങള്‍ക്ക് രോഗവ്യാപനത്തിന്റെ യഥാര്‍ഥ ചിത്രം നല്‍കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
Post Your Comments