KeralaLatest NewsNews

സംസ്ഥാനത്ത് മഴ തുടരും: അതിശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ മഴ വരെയാണ് അടുത്ത 24 മണിക്കൂറില്‍ പ്രതീക്ഷിക്കുന്നത്. ഇന്ന് കേരള, കര്‍ണാടക തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം.

Read also: വിദേശത്തുനിന്ന് എത്തുന്നവരിൽ 1.5 ശതമാനം കോവിഡ് രോഗബാധിതരാണെന്ന് മുഖ്യമന്ത്രി

ജൂണ്‍ 20ന്‌ ആലപ്പുഴ,കോട്ടയം ,ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലും 21 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button