MollywoodLatest NewsKeralaNews

നടൻ നീരജ് മാധവിന്റെ ‘മുളയിലെ നുള്ളൽ’ പരാമർശം; പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തകർ

നായികയുടെ ഹെയര്‍ഡ്രസറിന്റെ പകുതിപോലും ശമ്പളമില്ലാത്ത കാലത്തുനിന്ന് താന്‍ വളര്‍ന്നത് അധ്വാനം കൊണ്ടുമാത്രമാണെന്ന നീരജിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നും ഫെഫ്ക ആരോപിച്ചു

കൊച്ചി: മലയാള സിനിമയിൽ വളര്‍ന്നുവരുന്നവരെ മുളയിലെ നുള്ളുന്ന സംഘമുണ്ടെന്നുള്ള നടൻ നീരജ് മാധവിന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തകർ രംഗത്ത്. സംവിധായകൻ കമലും, നിർമ്മാതാവ് ഷിബു ജി സുശീലനുമാണ് പ്രതികരണവുമായി രംഗത്ത് വന്നത്. പണ്ടുകാലത്ത് ഇത്തരത്തിലുള്ള അനുഭവം മലയാള സിനിമയിൽ വളരെ കൂടുതലായിരുന്നെന്നും എന്നാൽ ഇപ്പോൾ സിനിമ വളരെ സൗഹാർദ്ദപരമാണെന്നും കമൽ പറഞ്ഞു. എന്നാൽ, മലയാള സിനിമയിൽ വളര്‍ന്നുവരുന്നവരെ മുളയിലെ നുള്ളുന്ന സംഘം ഇല്ലെന്നായിരുന്നു നിർമ്മാതാവ് ഷിബു ജി സുശീലൻ പറഞ്ഞത്.

അതേസമയം നീരജ് മാധവ് പറഞ്ഞ സംഘത്തിൽ ആരൊക്കെയെന്ന് നടന്‍ വ്യക്തമാക്കണമെന്ന് ഫെഫ്ക പറഞ്ഞു. ഇത് സംബന്ധിച്ച് ഫെഫ്ക താരംസംഘടനയായ അമ്മയ്ക്ക് കത്ത് നല്‍കി. നായികയുടെ ഹെയര്‍ഡ്രസറിന്റെ പകുതിപോലും ശമ്പളമില്ലാത്ത കാലത്തുനിന്ന് താന്‍ വളര്‍ന്നത് അധ്വാനം കൊണ്ടുമാത്രമാണെന്ന നീരജിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നും ഫെഫ്ക ആരോപിച്ചു.

മലയാള സിനിമയിലെ അലിഖിത നിയമങ്ങളെക്കുറിച്ച് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുന്‍പ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും നീരജ് മാധവ് പറഞ്ഞിരുന്നു. ഈ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ പേരടക്കം വെളിപ്പെടുത്താന്‍ നീരജിനോട് നിര്‍ദേശിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് താരസംഘടനയ്ക്ക് ഫെഫ്ക കത്ത് നല്‍കിയത്. സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയ്ക്കുശേഷം ബോളിവുഡിനെതിരെ തുറന്നടിച്ച നടി കങ്കണ റാവത്തിന് പിന്നാലെയാണ് വളര്‍ന്നുവരുന്നവരെ മുളയിലെ നുള്ളുന്ന സംഘം മലയാളസിനിമയിലുമുണ്ടെന്ന് നീരജ് മാധവ് ഫെയ്സ്ബുക്കില്‍ ആരോപിച്ചത്.

ALSO READ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് നല്‍കിയതിന് പി​ന്നാ​ലെ സ്കൂ​ളു​കള്‍ തു​റ​ക്കാന്‍ ഒരുങ്ങി ബ്രിട്ടൺ

നീരജിന്റെ ആരോപണങ്ങള്‍ ഗുരുതരമാണ്. അങ്ങനെയൊരു സംഘമുണ്ടെങ്കില്‍ അവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കാമെന്നും ഫെഫ്ക കത്തില്‍ പറയുന്നു. നായികയുടെ ഹെയര്‍ഡ്രസറിന്റെ പകുതിപോലും ശമ്പളമില്ലാത്ത കാലത്തുനിന്ന് താന്‍ വളര്‍ന്നത് അധ്വാനം കൊണ്ടുമാത്രമാണെന്ന നീരജിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധവും തൊഴിലാളിവിരുദ്ധവുമാണ്. സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യ വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. ഈ സംഭവത്തെ ഒരു യുക്തിയുമില്ലാതെ മലയാള സിനിമാസാഹചര്യങ്ങളിലേക്ക് പ്രതിഷ്ഠിച്ചതല്ലെന്ന് സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം നീരജിനുണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ താരസംഘടനയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button