ദുബായ് : കോവിഡിനെ കുറിച്ചുള്ള ആശങ്കകള്‍ വളരുന്നതും ജീവിതചര്യകളുടെ താളം തെറ്റുന്നതും കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തും… ജനങ്ങള്‍ക്ക് മുന്നറിയിപ്പ് . രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയും മുന്‍കരുതല്‍ സ്വീകരിക്കുകയുമാണ് പ്രധാനം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിലും ആത്മവിശ്വാസത്തോടെ നേരിടുകയെന്നതാണ് പ്രധാന പ്രതിരോധമെന്ന് ആയുര്‍വേദ, മര്‍മ ചികിത്സാ മേഖലയിലുള്ളവര്‍ പറയുന്നു.
Read Also : പുതിയ കേസുകളില്‍ ഗണ്യമായ കുറവ് : യു.എ.ഇയിലെ പുതിയ കോവിഡ് റിപ്പോര്‍ട്ട് പുറത്ത്
കോവിഡ് മാറാനുള്ള ഒറ്റമൂലി ഇല്ലെന്നിരിക്കെ ശ്രദ്ധിക്കാനേറെയാണ്. പ്രതിരോധശേഷി കുറഞ്ഞവരെ പെട്ടെന്നു ബാധിക്കുന്നതിനാല്‍ വയോധികര്‍, ഹൃദ്രോഗികള്‍, വൃക്കരോഗികള്‍, ജീവിതശൈലീ രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്കു കരുതല്‍ ആവശ്യമാണ്. പുകവലിക്കാരാണ് രോഗസാധ്യതയുള്ള മറ്റൊരു വിഭാഗം.
പ്രതിരോധശേഷി കൂട്ടാന്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒറ്റമൂലി ആയുഷ് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. മഞ്ഞള്‍, കരുമുളക്, തുളസിയില, ചുക്ക്, കറുവപ്പട്ട എന്നിവ ഉണക്കിപ്പൊടിച്ചു സൂക്ഷിക്കുക. ഇതു ദിവസം 3, 4 തവണ രാവിലെയും വൈകിട്ടും ഒരുഗ്ലാസ് വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് കുടിക്കണം. ഏതു പ്രായക്കാര്‍ക്കും രോഗികള്‍ക്കും കഴിക്കാവുന്നതാണിത്. ഇതു നല്ല ആന്റിഓക്‌സിഡന്റും ആന്റി ഇന്‍ഫ്‌ലമേറ്ററിയും കൂടിയാണ്.
രാവിലെയും വൈകിട്ടും വെയില്‍ കൊള്ളുന്നത് ശരീരത്തിനു വൈറ്റമിന്‍ ഡി ലഭിക്കാന്‍ നല്ലതാണ്. ചെറിയ മത്തി, സാല്‍മണ്‍ എന്നിവയിലും വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. പാല്‍, ഓറഞ്ച്, മുസംബി, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍, പച്ചക്കറി എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഉറക്കക്കുറവ്, മാനസികസമ്മര്‍ദം തുടങ്ങിയവ പ്രതിരോധശേഷി കുറയ്ക്കും.
Post Your Comments