അബുദാബി • പുതിയ കേസുകളില്‍ തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തി യു.എ.ഇ. വ്യാഴാഴ്ച 388 പുതിയ കേസുകളാണ് യു.എ.ഇ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, 704 പേര്‍ക്ക് രോഗം ഭേദമായതായും യു.എ.ഇ ആരോഗ്യ – പ്രതിരോധ മന്ത്രലായം അറിയിച്ചു.
മൂന്ന് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് 40,000 പുതിയ കോവിഡ് -19 പരീക്ഷണങ്ങൾ നടത്തിയതായി മന്ത്രാലയം അറിയിച്ചു.
റെക്കോർഡ് സമയത്ത് മൂന്ന് ദശലക്ഷം കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയ യു.എ.ഇ ഇപ്പോൾ ആളോഹരി പരിശോധനയിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ്. യു.എ.ഇയിൽ ശരാശരി ദൈനംദിന പരിശോധനകൾ 25,000 ൽ നിന്ന് 40,000 ആയി വര്‍ദ്ധിപ്പിച്ചത്തിനൊപ്പം പരമാവധി പൗരന്മാരെയും താമസക്കാരെയും പരിശോധിക്കാൻ രാജ്യം തീരുമാനിച്ചു.
അതേസമയം, പ്രായമായവർക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കുമായുള്ള ചലന നിയന്ത്രണം നീക്കിയതായി ദുബായ് ഇന്നലെ അറിയിച്ചു. ഇന്ന് മുതൽ, എല്ലാ പ്രായക്കാർക്കും ഷോപ്പിംഗ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവ പോലുള്ള പൊതു ഇടങ്ങൾ സന്ദർശിക്കാനും കഴിയും. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയുൾപ്പെടെയുള്ള നിലവിലുള്ള മുൻകരുതൽ നടപടികള്‍ സ്വീകരിച്ചുവേണം പൊതുഇടങ്ങള്‍ സന്ദര്‍ശിക്കാന്‍.
മറ്റ് എമിറേറ്റുകളിൽ 70 വയസ്സിന് താഴെയുള്ള മുതിർന്നവർക്ക് മാളുകളിൽ പ്രവേശിക്കാമെങ്കിലും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായിലെ പബ്ലിക് ലൈബ്രറികൾ, സ്വകാര്യ മ്യൂസിയങ്ങൾ, ആർട്ട് ഗാലറികൾ എന്നിവയും എല്ലാ പ്രായത്തിലുമുള്ള ആളുകളെ സ്വാഗതം ചെയ്യും. രണ്ടര മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന തിരഞ്ഞെത്ത ശസ്ത്രക്രിയകളും ഇപ്പോള്‍ അനുവദനീയമാണ്.
Post Your Comments